പാലാ: കെ.എസ്.ആര്.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് പോളിടെക്നിക് വിദ്യാര്ഥി മരിച്ചു. മുണ്ടക്കയം കൊക്കയാര് കമലഭവനില് കൃഷ്ണന്റെ മകന് കെ. ശിവ (24) ആണ് മരിച്ചത്. തൊടുപുഴ അല് അസര് കോളജിലെ വിദ്യാര്ഥിയായിരുന്നു. പരീക്ഷയ്ക്കായി കോളജിലേക്ക് പോകവേ, ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ വലിയമംഗലം തടിമില്ലിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ശിവ സഞ്ചരിച്ച ബൈക്ക് റോഡിലെ വെള്ളവരയിൽ തെന്നി എതിരെവന്ന കെ.എസ്.ആർ.ടി.സി. ബസിൽ ഇടിക്കുകയായിരുന്നു.
തൃശൂരിൽനിന്ന് അടൂരിലേക്ക് പോവുകയായിരുന്നു കെ.എസ്.ആർ.ടി.സി. ബസ്. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യുവാവിന്റെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. മാതാവ്: കർത്തമ്മ. സഹോദരങ്ങൾ: ജീവ, ജ്യോതി, ശക്തി. സംസ്കാരം പിന്നീട്.
SUMMARY: Polytechnic student dies tragically after his bike skids in the rain and collides with a KSRTC bus.
SUMMARY: Polytechnic student dies tragically after his bike skids in the rain and collides with a KSRTC bus.















