തൃശൂർ: അമ്മാടത്ത് ദമ്പതികളെ വീട്ടിലെ ടെറസില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. വല്ലച്ചിറ ചാത്തക്കുടം പിടിക്കപറമ്പ് വടക്കേപുരക്കല് സത്യന് (66), ഭാര്യ കുമാരി (59) എന്നിവരാണ് മരിച്ചത്. അമ്മാടം പുത്തന്വഴി പള്ളിപ്പുറം റോഡിലെ വാടകവീട്ടിലായിരുന്നു ഇവര് താമസിച്ചിരുന്നത്. ശനിയാഴ്ച പുലര്ച്ചെ മൂന്നുമണിയോടെയാണ് വീടിന് പിന്നിലെ ടെറസില് ഇരുവരെയും മരിച്ച നിലയില് കണ്ടെത്തിയത്.
ചോറ്റാനിക്കരയില് ക്ഷേത്രദര്ശനം കഴിഞ്ഞ് മകനും മരുമകളും വീട്ടില് തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. സത്യന് പക്ഷാഘാതത്തെ തുടര്ന്ന് ചികിത്സയിലായിരുന്നു. കുമാരിയും വൃക്കരോഗത്തെ തുടര്ന്നുള്ള ആരോഗ്യപ്രശ്നങ്ങള് നേരിട്ടിരുന്നതായി പറയുന്നു. ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടുകളും മൂലമുള്ള മനോവിഷമമാകാം സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില് ചേര്പ്പ് പൊലീസ് തുടര്നടപടികള് സ്വീകരിച്ചു.
SUMMARY: A couple was found hanging on the terrace of their house
















