പത്തനംതിട്ട: തുലാമാസ പൂജകള്ക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചോടെ തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില് മേല്ശാന്തി പ്രസാദ് ഇ.ഡി. നട തുറന്ന് ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയില് അഗ്നി പകർന്നു.
ശബരിമല മണ്ഡലകാല ഒരുക്കങ്ങളുടെ മുന്നോടിയായി പമ്പയില് മുഖ്യമന്ത്രിയുടെ നേതൃത്വത്തില് വിവിധ വകുപ്പു മേധാവികളുടെ അവലോകന യോഗം ചേർന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ എന്നിവർ ശബരിമലയില് ദർശനം നടത്തി മടങ്ങി.
SUMMARY: The Sabarimala temple doors have opened for the Thulam month poojas
















