പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് കൂടുതല്‍ സ്‌പോട്ട് ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍. തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പുമായി കൂടിയാലോചിച്ച് ഹൈക്കോടതിയുടെ അനുമതി തേടണമെന്നും നിര്‍ദേശിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മന്ത്രി കത്ത് നല്‍കി.
വെര്‍ച്ച്‌വല്‍ ക്യൂ പരിധി കഴിഞ്ഞെന്ന കാരണം കൊണ്ട് ഒരു തീര്‍ത്ഥാടകനും അയ്യപ്പ ദര്‍ശനം നിഷേധിക്കപ്പെടുന്നത് ശരിയല്ലെന്നും അത്തരത്തിലുള്ള പാരതി ഇല്ലാതാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സന്നിധാനത്ത് ഭക്തജനത്തിരക്ക് കൂടുന്നതിനനുസരിച്ച് എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ശബരിമല എഡിഎം ദിലീപ് കെ കൈനിക്കര അറിയിച്ചു. പമ്പാനദിയില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ പിഴ ചുമത്താന്‍ ഹൈക്കോടതിയുടെ അനുമതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
SUMMARY: Sabarimala Pilgrimage: K. Muraleedharan calls for more spot booking facilities















