കുടുംബവഴക്ക് ഒത്തുതീർപ്പാക്കുന്നതിനിടെ അഞ്ചു പോലീസുകാർക്ക് കുത്തേറ്റു; സംഭവം ഡല്‍ഹിയില്‍

ന്യൂഡൽഹി: ഡല്‍ഹിയില്‍ അഞ്ചു പോലീസുകാര്‍ക്ക് കുത്തേറ്റു. സെന്‍ട്രല്‍ ഡല്‍ഹിയിലെ ജുമാ മസ്ജിദ് പോലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. ജുമാ മസ്ജിദ് സ്വദേശി നബീലാണ് പോലീസുകാരെ അക്രമിച്ചത്. കുടുംബ വഴക്കുമായി ബന്ധപ്പെട്ട് നബീലിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയതായിരുന്നു. പോലീസുകാരുമായി സംസാരിക്കുന്നതിനിടെ പ്രകോപിതനായി പ്രതി ഉദ്യോഗസ്ഥരെ കത്തി ഉപയോഗിച്ച് ആക്രമിക്കുകായിരുന്നു.

മാതാവും സഹോദരിയുമായി നബീലിന് കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിൽ ചോദ്യംചെയ്യലിന് ഹാജരാകാനാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. ചോദ്യംചെയ്യലിനിടെ അക്രമാസക്തനായ നബീൽ കത്തിയെടുത്ത് പൊലീസുകാരുടെ മുഖത്തും കഴുത്തിലും കുത്തുകയായിരുന്നു. സംഭവത്തിൽ അഞ്ച് പൊലീസുകാരെ കുത്തിപരിക്കേൽപിച്ചശേഷം ഇയാൾ സ്റ്റേഷനിൽ നിന്ന് കടന്നുകളഞ്ഞു. ഇതിനായി ഒരു ബൈക്ക് മോഷ്‌ടിക്കുകയും ചെയ്‌തു. സെൻട്രൽ ഡിസ്‌ട്രിക്‌ട് ഓപ്പറേഷൻസ് യൂണിറ്റ് പൊലീസ് തുടർന്ന് അന്വേഷണം നടത്തുകയും അടുത്തൊരിടത്തുനിന്നും നബീലിനെ പിടികൂടുകയുമായിരുന്നു.

പിടികൂടാനെത്തിയ പൊലീസിനുനേരെയും നബീൽ അക്രമാസക്തനായി. ഇതോടെ പൊലീസ് ഇയാളുടെനേരെ വെടിവച്ചു. പരിക്കേറ്റ് വീണ നബീലിനെ ഇതോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പരിക്കേറ്റ പൊലീസുകാരെ സർ ഗംഗാറാം ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിച്ചു. ഇവരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമെന്ന് ഡോക്‌ടർമാർ അറിയിച്ചു. ഇവരെ വിദഗ്ദ്ധ ചികിത്സയ്‌ക്കായി മികച്ച സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെയും ഇതേ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്‌‌തു.
SUMMARY: Five police officers stabbed while mediating a family dispute; incident in Delhi.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൗദിയിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കല്‍ നീട്ടി എയര്‍ ഇന്ത്യ; നവംബര്‍ 30 വരെ സര്‍വീസില്ല

റിയാദ്: ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത്...

വാട്സാപ്പ് ലോഗ് ഔട്ട് ചെയ്യാൻ മറക്കരുത്; മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പൊതുകമ്പ്യൂട്ടറുകളിലും മറ്റുള്ളവർ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിലും വാട്ട്സ് ആപ്പ് വെബ് ഉപയോഗം...

ബെംഗളൂരു വിമാനത്താവളത്തിൽ 14 കോടിയുടെ ഹൈഡ്രോ കഞ്ചാവ് പിടികൂടി: 4 പേർ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരു കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനകളിൽ ഏകദേശം...

ഡല്‍ഹിയില്‍ മലിനീകരണം അതിരൂക്ഷം; ബി.എസ്. 6 വാഹനങ്ങള്‍ മതിയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമാകുന്ന ശൈത്യകാല മാസങ്ങളില്‍ ഡല്‍ഹിയില്‍ ബി.എസ്-6 മലിനീകരണ നിയന്ത്രണ...

സാധു വാസ്വാനി ജയന്തി; ബെംഗളൂരുവിൽ നാളെ മാംസവിൽപ്പനക്ക് നിരോധനം

ബെംഗളൂരു: സാധു വാസ്വാനി ജയന്തിയോടനുബന്ധിച്ച് നാളെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി പരിധിയിൽ...

സ്വകാര്യ മേഖലയില്‍ കന്നഡിഗർക്ക് തൊഴിൽസംവരണം; ഡിസംബർ 12ന് ബെംഗളൂരുവിൽ വൻ റാലി

ബെംഗളൂരു: സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങളിൽ കന്നഡിഗർക്ക് സംവരണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കർണാടക...

ബെംഗളൂരുവിൽ 10 മെഗാ ട്രീ പാർക്കുകൾ; 150 കോടി രൂപയുടെ പദ്ധതി മന്ത്രിസഭയുടെ പരിഗണനയ്ക്ക്

ബെംഗളൂരു: നഗരത്തിലെ പച്ചപ്പും ജൈവവൈവിധ്യവും വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലും പരിസരങ്ങളിലുമായി 10...

മാതമംഗലത്തെ രാധാകൃഷ്ണൻ വധക്കേസ് പ്രതി എൻ.കെ. സന്തോഷ് തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ മാതമംഗലം കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവർ കെ.കെ. രാധാകൃഷ്ണനെ വെടിവെച്ച്...

Related Articles

Popular Categories