സംസ്ഥാന പോലീസ് മേധാവിയുടെ ഭാര്യയുടെ പേരിലുള്ള ഭൂമി കോടതി ജപ്തി ചെയ്തു


സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേസ് സാഹിബിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി തിരുവനന്തപുരം സബ്‌കോടതി ജപ്തി ചെയ്തു. 30 ലക്ഷം രൂപ മുൻകൂറായി വാങ്ങി വില്‍പ്പനക്കരാർ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി നടപടി. പണം തിരികെ കൊടുക്കുമ്പോൾ ജപ്തി ഒഴിവാകുമെന്ന വ്യവസ്ഥയിലാണ് നടപടിയെന്ന് അഡീഷണല്‍ സബ് കോടതി വ്യക്തമാക്കി.

നെട്ടയത്തുള്ള 10 സെന്റ് ഭൂമിയാണ് കോടതി ജപ്തി ചെയ്തത്. തിരുവനന്തപുരം സ്വദേശി ഉമര്‍ ഷെരീഫ് നല്‍കിയ പരാതിയിലാണ് ഉത്തരവ്. ഡിജിപിയും ഭാര്യയും ചേര്‍ന്നാണ് പണം വാങ്ങിയതെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു. അഞ്ച് ലക്ഷം രൂപ ഡിജിപിയുടെ ചേമ്പറിലെത്തി കൈമാറി. 25 ലക്ഷം ബാങ്ക് മുഖേന ഡിജിപിയുടെ ഭാര്യയുടെ അക്കൗണ്ടില്‍ നല്‍കി. 30 ലക്ഷം രൂപ നല്‍കിയ ശേഷമാണ് വസ്തുവിന്റെ ബാധ്യതാ വിവരങ്ങള്‍ അറിഞ്ഞത്.

സ്ഥലത്തിന് വീണ്ടും അഡ്വാൻസ് ചോദിച്ചപ്പോഴാണ് സ്ഥലം രജിസ്റ്റർ ചെയ്യാൻ ഉമർ ഷെരീഫ് ആധാരം ആവശ്യപ്പെട്ടത്. ഇത് കിട്ടാതെ വന്നതോടെയാണ് പരാതിക്കാരൻ്റെ അന്വേഷണത്തില്‍ വസ്തു ഒരു പൊതുമേഖല ബാങ്കില്‍ പണയത്തിലാണെന്ന് വ്യക്തമായത്. ഇതോടെ ഉമർ ഷെരീഫ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വസ്തു ജപ്തി ചെയ്യാനും പണം തിരികെ നല്‍കുമ്പോൾ ജപ്തി ഒഴിവാക്കാനും കോടതി ഉത്തരവിട്ടത്.

33.35 ലക്ഷം രൂപ പലിശയുടെ ചെലവുമടക്കമാണ് പരാതിക്കാരൻ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത് മുൻകൂർ പരാതിക്കാരനെ അറിയിച്ചിരുന്നെന്നും മറച്ചുവെച്ചല്ല വസ്തുവിറ്റതെന്നുമാണ് വിഷയത്തില്‍ ഡിജിപിയുടെ പ്രതികരണം. സ്ഥലത്ത് പരാതിക്കാരൻ മതില് കെട്ടിയിരുന്നെന്നും ഇത് ചോദ്യം ചെയ്തതെന്നു ഡിജിപി പറയുന്നു. തനിക്കാണ് നഷ്ടം വന്നതെന്നും ഡിജിപി ചൂണ്ടിക്കാട്ടുന്നു.

TAGS : | |
SUMMARY : The court confiscated the land in the name of the wife of the state police chief


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!