ഒളിമ്പിക്സ്; സ്റ്റീപ്പിൾ ചേസിൽ ഫൈനലിന് യോഗ്യത നേടി അവിനാശ് സാബ്ലേ

പാരിസ് ഒളിമ്പിക്‌സിൽ 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് ഫൈനലിന് യോഗ്യത നേടി ഇന്ത്യൻ താരം അവിനാഷ് സാബ്ലേ. 8.15 മിനിറ്റിൽ അഞ്ചാമതായാണ് താരം ഫിനിഷ് ചെയ്തത്. ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഈ ഇനത്തിൽ ഒളിമ്പിക്‌സ് ഫൈനലിൽ എത്തുന്നത്.

രണ്ടു ലാപ്പുകൾ ബാക്കിയുള്ളപ്പോൾ രണ്ടാമതുണ്ടായിരുന്ന താരം പിന്നീട് അഞ്ചാം സ്ഥാനത്തേക്ക് പോകുകയായിരുന്നു. ആദ്യ അഞ്ച് താരങ്ങളാണ് ഫൈനലിന് യോഗ്യത നേടിയത്. മുഹമ്മദ് ടിൻഡോഫ് (മൊറോക്കൊ), സാമുവൽ ഫിർവു (എതോപ്യ), അബ്രഹാം കിബിവോട്ട് (കെനിയ), റിയുജി മിയുര (ജപ്പാൻ) എന്നിവരാണ് ഫൈനലിന് യോഗ്യത നേടിയത്. ഓഗസ്റ്റ് എട്ടിനാണ് ഫൈനൽ.

ഇതോടൊപ്പം ടേബിൾ ടെന്നിസ് വനിതാ ടീം ഇനത്തിലും ഇന്ത്യ ക്വാർട്ടർ ഫൈനലിൽ കടന്നു. റുമാനിയയെ 3-2നാണ് ഇന്ത്യ തോൽപിച്ചത്. അതേസമയം ബാഡ്മിന്റൺ പുരുഷ സിംഗിൾസ് വെങ്കല മെഡൽ പോരാട്ടത്തിൽ ലക്ഷ്യ സെന്നും പരാജയപ്പെട്ടു. സ്‌കീറ്റ് ഷൂട്ടിംഗ് വിഭാഗത്തിൽ മഹേശ്വരി ചൗഹൻ- അനന്ത്ജീത സഖ്യത്തിന് നേരിയ വ്യത്യാസത്തിലാണ് മെഡൽ നഷ്ടമായത്.

ഗുസ്തിയിൽ ഫ്രീസ്‌റ്റൈൽ 68 കിലോ വനിതാ വിഭാഗത്തിൽ ഇന്ത്യൻ താരം നിഷ ദഹിയ ക്വാർട്ടർ ഫൈനലിൽ പരാജയപ്പെട്ടു. ഉത്തരകൊറിയൻ താരത്തോടാണ് പരാജയപ്പെട്ടത്. മത്സരത്തിൽ 8-2ന് മുന്നിൽ നിൽക്കെ ഇന്ത്യൻ താരത്തിന് പരുക്കേൽക്കുകയായിരുന്നു.

TAGS: OLYMPICS | STEEPLE CHASE
SUMMARY: Paris 2024 Olympics: Avinash Sable qualifies for 3000m steeplechase final

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

തിരുവനന്തപുരം: ലോകകപ്പ് ഫൈനല്‍ മത്സരദിവസം കേരളത്തില്‍ തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുമെന്ന് കെഎസ്ഇബി...

ഇന്നും മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ. ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ...

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

ബെംഗളൂരു: ഓണം അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള കേരള, കർണാടക ആർടിസി സര്‍വീസുകളുടെ ടിക്കറ്റ്...

ലോകകപ്പ് ഫൈനൽ; ബെംഗളൂരുവിലെ ഹോട്ടലുകൾക്ക് പുലർച്ചെ അഞ്ചുവരെ പ്രവർത്തിക്കാനനുമതി

ബെംഗളൂരു ഫിഫ ഫുട്ബോൾ ലോകകപ്പ് ഫൈനൽ നടക്കുന്ന തിങ്കളാഴ്ച ബെംഗളൂ രുവിലെ...

മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു

ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവഗൗഡ (89)...

ലൂസേഴ്സ് ഫൈനലിൽ ​ഗോൾ‌ മഴ: ഫ്രാൻസിനെ വീഴ്ത്തി ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം, ജയം 6–4 ന്

മ​യാ​മി: ഫിഫ ലോകകപ്പ് ലൂസേഴ്സ് ഫൈനലിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട്. നാലിനെതിരെ...

ആന്ധ്രയിൽ ഗോദാവരി നദിയിൽ മീൻപിടിത്തത്തിനിടെ 5 പേർ മുങ്ങി മരിച്ചു

അമരാവതി: ആന്ധ്രാ പ്രദേശിലെ പൊലവരം ജില്ലയിൽ ഗോദാവരി നദിയിൽ മീൻപിടിത്തത്തിനിടെ മൂന്ന്...

Related Articles

Popular Categories