പ്രണയത്തിൻ്റെ ആഗ്നേയ നാളങ്ങൾ

പ്രണയത്തിൻ്റെ മോഹനനൃത്തമാണ് കവി റഫീഖ് അഹമ്മദിൻ്റെ പ്രണയകാവ്യങ്ങൾ. ജീവിതത്തിൻ്റെ തീവ്രതയും നിരാകരണവും ഒരുപോലെ ദ്യോതിപ്പിക്കുന്ന ഭാവനയുടെ ഗിരിശൃംഗങ്ങൾ. മനസ്സിൻ്റെ ഏതുരുൾപ്പൊട്ടലുകളേയും മഴമുകിലുകളാക്കുവാൻ പര്യാപ്തമായ വാക്കിൻ്റെ ജല സ്പർശങ്ങൾ. ഒപ്പം തന്നെ അഗ്നിയായി ജ്വലിക്കാനും കത്തിച്ചാമ്പലാക്കാനും ഒരു പോലെ പ്രണയത്തിന് കഴിയും. വൈരുദ്ധ്യവും പരസ്പര പൂരകമാകുന്ന സവിശേഷത ഈ കവിയുടെ കാവ്യങ്ങളിൽ പ്രകടമാവുന്നു. പ്രണയത്തിൻ്റെ ദാർശനിക സഞ്ചാരങ്ങൾ.

റഫീഖ് അഹമ്മദ്

“അത്രക്ക്” എന്ന പേരിലെഴുതിയ കവിതയും ”പ്രണയമില്ലാതെയായ നാൾ” എന്ന കവിതയും തമ്മിലുള്ള സാജാത്യ വൈജാത്യങ്ങൾ നടന്നേറുന്നത് ഒരേ പാതയിലേക്ക് തന്നെയാണ്. ഒന്ന് സ്വീകരണമെങ്കിൽ മറ്റേത് നിരാകരണം ഒന്നിൻ്റെ തന്നെ വേറിട്ട മുഖങ്ങൾ. പ്രണയോന്മീലനവും പ്രണയ നിരാകരണവും ഒരേയനുപാതത്തിൽ അനുവാചക ഹൃദയത്തെ നിർമ്മലമാക്കുന്നു. അത്രയും തീവ്രമായ സാന്നിധ്യത്തെ നിസ്വാർത്ഥമായ മനസ്സോടെ വേണ്ടെന്ന് വെയ്ക്കാൻ ഉദാത്ത മനസ്സുകൾക്കേ സാധ്യമാവു. “നിന്നോളം നീറിയിട്ടില്ലൊരു വേദന, നിന്നോളം ഉന്മത്തമല്ല മറ്റൊരാനന്ദം ” എന്ന വരികളിലൂടെ ധ്വനിക്കുന്നതതാണ്. കേവലതയ്ക്കപ്പുറം ആകാശസീമകളേയും ഉല്ലംഘിച്ച് സഞ്ചരിക്കുന്ന പ്രണയച്ചിന്തകൾ. ആയുസ്ഥലികളെ പ്രകാശമാനമാക്കിയിരുന്ന പ്രണയം അതിരെഴാത്ത രാത്രിയിലെവിടേയൊ വിളറി വീഴുന്ന നിലാവിൻ്റെ സുസ്മിതമായി മാറുന്ന രാസപരിണാമങ്ങൾ. സൂര്യനും ചന്ദ്രനും നക്ഷത്രവും നിലാവും ഭൂമിയും സമുദ്രവും എല്ലാത്തിനുമപ്പുറമായിരുന്നു പ്രണയം. എന്നും കുടിക്കുന്ന ദാഹജലം പോലും!” നിന്നിലും വേഗത്തിൽ നീരാവിയാക്കുന്നില്ലൊരു
സൂര്യനും എൻ്റെ ശൃംഗങ്ങളെ ” അതുപോലെ നിന്നിലും മീതെ ഒരു പൗർണ്ണമിച്ചന്ദ്രനും ഉണർത്തുന്നില്ല തൻ്റെ സമുദ്രങ്ങളെ “യെന്ന് കവി വിളംബരം ചെയ്യുന്നു. അത്രയ്ക്കഗാധമായ പ്രണയത്തെ അതെ തീവ്രതയോടെത്തന്നെ തിരികെയേൽപ്പിക്കാനും കഴിയുന്ന മനസ്സ്!

മണ്ണിനെ ആലിംഗനം ചെയ്യുന്ന മഴയ്ക്കു പോലും ഈ പ്രണയത്തിൻ്റെയത്രയും ഭൂമിയെ ഉണർത്താനാവുന്നില്ല. ഒരു ഗ്രീഷ്മത്തിനും ഇത്രയും ഉള്ളം കരിക്കാൻ കഴിഞ്ഞിട്ടില്ല. ഒരുന്മാദി കണക്കെ പാടിപ്പറക്കുകയാണ് കവി. കവിയോടൊപ്പം വായനക്കാരനും ചിറകടിച്ച് പറക്കുകയാണ് പ്രണയമെന്ന മാസ്മരിക ലോകത്തിലൂടെ. മനസ്സിൻ്റെ അതിസൂക്ഷ്മമായ സഞ്ചാരങ്ങൾ. നാമറിയാത്ത ഏതൊക്കെയോ കൈവഴികളിലൂടെ ഈ വരികൾ നടത്തിയ്ക്കുന്നു. ആത്മഹർഷങ്ങളുടെ, വിരഹങ്ങളുടെ , തിരസ്ക്കാരങ്ങളുടെ, തപിച്ചുരുകലുകളുടെ ,അവസാനം നീറി നീറി നിർവ്വേദമാകുന്ന അവസ്ഥാന്തരങ്ങളിലൂടെ.

ജനലരികിൽ മെല്ലെ വന്ന് കൈത്തലം പിൻവലിച്ചു തിരികെ പോകുന്ന ഇളം വെയിലിനോടാണ് പ്രണയത്തിൻ്റെ തിരിച്ചു പോക്കിനെ കവി ഉപമിക്കുന്നത്. മഴയുടെ ജലസാന്ദ്രത നിറഞ്ഞ സൗഹൃദമോ, ഇലകളിൽ നിന്നെടുത്ത ഹരിതകമോ ഒക്കെയായിരുന്ന പ്രണയം. മിഴികളിലെ മിന്നലായ് വന്ന് കവിയുടെ മഴകളെ കുതി കൊള്ളിച്ച കാർമുകമായിരുന്നു മറ്റൊരവസരത്തിൽ. ഉപമകളും ഉൽപ്രേക്ഷകളും കൊണ്ട് കോർത്തിട്ടിരിക്കുന്ന സ്വീകാര്യ നിരാസങ്ങളുടെ പ്രണയഹാരം. ആ തൂലികത്തുമ്പത്ത് നൃത്തം വെച്ചുണരുന്ന അക്ഷരച്ചിപ്പികൾ. തിരയഗാധങ്ങളിൽ നിന്നും കിട്ടിയ ആ ചിപ്പികളെ കരയെ ഏൽപ്പിച്ച് മടങ്ങുന്ന അവധൂത തുല്യനായ കവി. പ്രണയനിർഭരമായ ഹൃദയത്തേക്കാൾ നിറഞ്ഞ് കവിയുകയാണിവിടെ പ്രണയ ശൂന്യമായ ഹൃദയം. സഹതാപത്തിൻ്റെ ,കാരുണ്യത്തിൻ്റെ, വിട്ടുകൊടുക്കലിൻ്റെ പരിപൂർണ്ണതയിലേക്ക് …..! ആകർഷണവികർഷണത്തിൻ്റെ ഊർജ്ജ രേണുക്കൾ പ്രണയത്തിൻ്റെ ജീവദ്രവമായി പരിണമിച്ച് കോശതന്തുക്കളിൽ വിലയം പ്രാപിക്കുന്നു. പ്രണയാക്ഷരങ്ങളുടെ സാക്ഷാൽക്കാരമായി. ഒഴിയുമ്പോഴും അതിലേറെ നിറയുന്ന കവിതകൾ!

<BR>
TAGS : INDIRA BALAN | LITERATURE | VARIKAL IZHACHERKKUMBOL

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

താമരശ്ശേരി ചുരത്തില്‍ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു....

യെല്ലാപുര്‍ ചുരത്തില്‍ ദാരുണ അപകടം; വിനോദയാത്രയ്ക്ക് പോയ ആറുപേർ മരിച്ചു

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ യെല്ലാപുര്‍ താലൂക്കിലെ അറബൈൽ ചുരത്തില്‍ ക്രൂസർ...

‘ഓപ്പറേഷൻ തൂഫാൻ’ന് പിന്തുണയുമായി എഐകെഎംസിസി ബെംഗളൂരു

ബെംഗളുരു: കേരള സര്‍ക്കാറിന്റെ ഓപ്പറേഷൻ തൂഫാൻ ദൗത്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓൾ...

പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ക്രൈം​ബ്രാ​ഞ്ചി​ൽ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചു​മ​ത​ല​ക​ളി​ൽ മാ​റ്റം

തിരുവനന്തപുരം: സംസ്ഥാന ക്രൈംബ്രാഞ്ചിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം വരുത്തി സർക്കാർ....

ലഷ്കർ ഭീകരൻ സക്കീർ ഗനായിയെ ഏറ്റുമുട്ടലിൽ വധിച്ചു

ശ്രീ​​​ന​​​ഗ​​​ർ: സൗ​​​ത്ത് കശ്മീരിലെ ഷോ​​​പ്പി​​​യാ​​​നി​​​ൽ ന​​​ട​​​ന്ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ ല​​​ഷ്ക​​​ർ ഭീ​​​ക​​​ര​​​ൻ സ​​​ക്കീ​​​ർ...

കനത്ത മഴ; കർണാടകയിൽ ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്

ബെംഗളൂരു: കർണാടകയിൽ അടുത്ത രണ്ട് ദിവസവും മൺസൂൺ ശക്തമായി തുടരുമെന്ന് ദേശീയ...

ബെംഗളൂരു വികസനത്തിന് 1.5 ലക്ഷം കോടി; വൻ അടിസ്ഥാനസൗകര്യ പദ്ധതികൾ പ്രഖ്യാപിച്ച് കർണാടക സർക്കാർ

ബെംഗളൂരു: നഗരത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി ഒന്നര ലക്ഷം കോടി ചെലവഴിക്കുന്ന മെഗാ...

Related Articles

Popular Categories