നഴ്സിങ്‌ കോളേജുകളിലെ ഫീസ് നിരക്ക്; റെഗുലേറ്ററി കമ്മിറ്റി രൂപീകരിച്ചു

ബെംഗളൂരു: സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകളിൽ ഫീസ് നിരക്ക് നിയന്ത്രിക്കുന്നതിനായി റെഗുലേറ്ററി കമ്മിറ്റി  രൂപീകരിച്ചതായി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ അറിയിച്ചു. നഴ്സിംഗ് കോളേജുകളിൽ വിദ്യാർഥികളിൽ നിന്നും അമിത ഫീസ് ഈടാക്കുന്നുണ്ടെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് നടപടി.

സംസ്ഥാനത്തുടനീളമുള്ള നഴ്‌സിംഗ് കോളേജുകളുടെ ഫീസ് ഘടന നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. അമിത ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് നഴ്‌സിംഗ് സ്ഥാപനങ്ങളുടെ അവലോകന യോഗത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിൻ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പുതുതായി രൂപീകരിച്ച അഞ്ചംഗ ഫീസ് നിയന്ത്രണ സമിതിയെ ഫീസ് ഘടന പരിശോധിക്കാൻ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നിർദ്ദേശിച്ച പരിധിക്കപ്പുറം ഫീസ് ഈടാക്കുന്നതായി കണ്ടെത്തിയ കോളേജിൻ്റെ അവശ്യ സർട്ടിഫിക്കറ്റും ഫീസിബിലിറ്റി സർട്ടിഫിക്കറ്റും (ഇസി ആൻഡ് എഫ്‌സി) പിൻവലിക്കുമെന്നും പാട്ടീൽ മുന്നറിയിപ്പ് നൽകി.

നിലവിൽ, സർക്കാർ ക്വാട്ടയിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് പ്രതിവർഷം 10,000 രൂപയും മാനേജ്‌മെൻ്റ് ക്വാട്ടയിൽ ഒരു ലക്ഷം രൂപയും കർണാടക ഇതര വിദ്യാർഥികൾക്ക് 1.40 ലക്ഷം രൂപയുമാണ് ഫീസ് ഘടന. സംസ്ഥാനത്തെ 611 നഴ്സിംഗ് കോളേജുകളിലായി 35,000 സീറ്റുകൾ ലഭ്യമാണ്. ഫീസ് ഘടന 20 ശതമാനം വർധിപ്പിക്കണമെന്ന നഴ്‌സിംഗ് കോളേജ് മാനേജ്‌മെൻ്റുകളുടെ അപേക്ഷ അടുത്തിടെ പാട്ടീൽ നിരസിച്ചിരുന്നു.

TAGS: KARNATAKA | NURSING COLLEGES
SUMMARY: Karnataka govt forms fees regulatory committee for nursing colleges

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സി.എന്‍.ജി വില കുതിച്ചുയരുന്നു

കൊച്ചി: പെട്രോള്‍, ഡീസല്‍ വില വർധനവില്‍നിന്ന് ആശ്വാസം തേടി സി.എൻ.ജിയെ ആശ്രയിച്ചവർക്ക്...

വനിതകൾക്ക് സൗജന്യ ബസ് യാത്ര: തമിഴ്നാട്ടിൽ പദ്ധതി വിപുലീകരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി...

ഏഷ്യൻ ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി...

ഇൻസ്റ്റാഗ്രാം പെണ്‍കുട്ടികള്‍ക്കുള്ള ആപ്പ്: വീണ്ടും വിവാദ പരാമര്‍ശവുമായി ഇലോണ്‍ മസ്‌ക്

വാഷിംഗ്ടണ്‍ ഡിസി: ഇൻസ്റ്റഗ്രാം സ്ത്രീകള്‍ക്ക് മാത്രമുള്ള പ്ലാറ്റ്‌ഫോമാന്നെന്ന വിവാദ വാദം ആവർത്തിച്ച്‌...

കാനറ ബാങ്കില്‍ ഗ്രാജുവേറ്റ് അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷിക്കാം; 3,500 ഒഴിവുകള്‍

ഡൽഹി: 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ഗ്രാജുവേറ്റ് അപ്രന്റീസ് തസ്തികകളിലേക്കുള്ള ഓണ്‍ലൈൻ അപേക്ഷാ...

ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ ബിഎസ്‌എഫ് വധിച്ചു

ചണ്ഡിഗഡ്: ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കയറാന്‍ ശ്രമിച്ച രണ്ട് പാക് സ്വദേശികളെ അതിര്‍ത്തി...

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം; എം.എ. ബേബിയും എ.എ. റഹീമും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍

ഡൽഹി: മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്...

Related Articles

Popular Categories