രണ്ടാം ട്വന്റി-20; ഇന്ത്യയെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് പരാജയം. ഇന്ത്യ ഉയർത്തിയ 125 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക ആറ് പന്തകൾ ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. വിജയത്തോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയ്‌ക്കൊപ്പമെത്തി. ട്രിസ്റ്റൺ സ്റ്റെപ്സിന്റെ ഇന്നിങ്സാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്.

41 പന്തുകൾ നേരിട്ട സ്റ്റബ്സ്, ഏഴു ഫോറുകളോടെ 47 റൺസുമായി പുറത്താകാതെ നിന്നു. ഒൻപതാമനായി ഇറങ്ങിയ ജെറാൾഡ് കോട്സെയുടെ കടന്നാക്രമണമാണ് വിജയത്തിലേക്കെത്തിച്ചത്. ജെറാൾഡ് കോട്സെ ഒൻപത് പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 19 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച വരുൺ ചക്രവർത്തിയാണ് ബോളിങ്ങിൽ തിളങ്ങിയത്. നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങിയാണ് വരുൺ ചക്രവർത്തി അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. രവി ബിഷ്ണോയ്, അർഷ്ദീപ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

മത്സരത്തിൽ ടോസ് ലഭിച്ച ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണർമാരെ തുടക്കത്തിലേ നഷ്ടപ്പെട്ടതോടെ പിന്നാലെ വിക്കറ്റുകളും വീഴ്ത്തി ദക്ഷിണാഫ്രിക്കൻ സമ്മർദത്തിൽ ഇന്ത്യ കുടുങ്ങി. ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയ സ‍ഞ്ജു സാംസണും ക്യാപ്റ്റൻ സൂര്യകുമാർ യാദവുമടക്കമുള്ളവർ നിരാശപ്പെടുത്തിയപ്പോൾ 45 പന്തിൽ 39 റൺസ് നേടിയ ഹാർദിക്കിന്റെ ഇന്നിങ്സാണ് ഇന്ത്യക്ക് പിടിച്ചുനിൽക്കാനായത്.

TAGS: SPORTS | CRICKET
SUMMARY: South africa won against India in second Twenty 20

Hot this week

മണ്ണന്തല ഹസീന കൊലക്കേസ്; പ്രതിയായ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: മണ്ണന്തല ഹസീന കൊലപാതകത്തിൽ ഭർത്താവ് സുരേഷ് മരിച്ച നിലയിൽ. മൃതദേഹം...

‘ലാപാജെരിയ’ പുസ്തക പരിചയവും ഒ.എൻ.വി സ്മൃതിയും

ബെംഗ​ളൂ​രു: എ​ഴു​ത്തു​കാ​രി​ ര​മാ പി​ഷാ​ര​ടി​യു​ടെ ‘ലാ​പാ​ജെ​രി​യ’ എ​ന്ന ക​ഥാ​സ​മാ​ഹാ​ര​ത്തി​ന്റെ ച​ർ​ച്ച​യും, നാ​ട​കാ​വ​ത​ര​ണ​വും,...

തൊഴിൽ അധിഷ്ഠിത ഫുഡ്​ക്രാഫ്റ്റ് കോഴ്സുകൾ; അപേക്ഷ 15 വരെ

കൊച്ചി: സംസ്ഥാന വിനോദസഞ്ചാരവകുപ്പിനു കീഴിലുള്ള 13 ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ വിവിധ...

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജിൽ രോ​ഗി​യു​ടെ കാ​ലി​ല്‍ പു​ഴു​വ​രി​ച്ച സം​ഭ​വം: ഡ്യൂ​ട്ടി ഡോ​ക്ട​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയുടെ ശസ്ത്രക്രിയ ചെയ്ത കാലില്‍...

സംസ്ഥാനം വൻ കടബാധ്യതയിലെന്ന് ധവളപത്രം; പൊതുകടം 5.07 ലക്ഷം കോടി

തിരുവനന്തപുരം: കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടിയെന്ന് വ്യക്തമാക്കി സർക്കാർ...

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ...

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്; മെയ് മാസത്തില്‍ വിറ്റത് 1,21,35,528 ലഡ്ഡു

ചെന്നൈ: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ലഡ്ഡു പ്രസാദം...

നവീന്‍ ബാബുവിന്റെ മരണം : അന്വേഷണം സിബിഐക്ക് വിട്ടു; മകള്‍ക്ക് ആശ്രിത നിയമനം നല്‍കും

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കും. മന്ത്രിസഭാ...

Related Articles

Popular Categories