ആദ്യ അണ്ടർ-19 വനിതാ ഏഷ്യാകപ്പിൽ കിരീടം നേടി ഇന്ത്യ

ന്യൂഡൽഹി: ഇത്തവണത്തെ അണ്ടർ-19 വനിതാ ഏഷ്യാ കപ്പ് മത്സരത്തിൽ കിരീടവുമായി ഇന്ത്യ ചാമ്പ്യന്മാർ. ക്വാലാലംപൂരിലെ ബയ്യൂമാസ് ഓവലിൽ നടന്ന ഫൈനലിൽ ക്യാപ്റ്റൻ നിക്കി പ്രസാദും കൂട്ടരും ബംഗ്ലാദേശിനെ 41 റൺസിന് തോല്പിച്ചാണ് കന്നിക്കിരീടത്തിൽ മുത്തമിട്ടത്. 47 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും സഹിതം 52 റൺസെടുത്ത ഗോംഗഡി തൃഷ ഇന്ത്യൻ ബാറ്റിംഗ് നിരയിൽ തിളങ്ങി.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. തൃഷയൊഴികെ മറ്റാർക്കും വലിയ സ്കോർ കണ്ടെത്താനായില്ല. ആയുഷി ശുക്ല (10), മിതില വിനോദ് (17), നിക്കി പ്രസാദ് (12) എന്നിവരാണ് രണ്ടക്കം കടന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തിലേ അടിപതറി. രണ്ടാം ഓവറിൽ ഓപ്പണർ മൊസമ്മ ഇവ, വിജെ ജോഷിതയുടെ പന്തിൽ ഡക്കായി മടങ്ങി. പിന്നാലെ വന്ന ക്യാപ്റ്റൻ സുമയ്യ അക്തറിനെയും ഇന്ത്യ രണ്ടക്കം കടക്കാൻ അനുവദിച്ചില്ല.

40 പന്തുകൾക്കിടയിൽ 21 റൺസിന് അവസാന ഏഴ് വിക്കറ്റുകൾ നഷ്ടപ്പെട്ട ബംഗ്ലാദേശിന് പിന്നെ കരകയറാനായില്ല. 77 റൺസെടുത്ത ബംഗ്ലാദേശിന്റെ പോരാട്ടം 18-ാം ഓവറിൽ അവസാനിച്ചു.

24 പന്തിൽ 18 റൺസെടുത്ത ഓപ്പണർ ഫഹോമിദ കോയയും 30 പന്തിൽ 22 റൺസെടുത്ത ജൂഔരിയ ഫെർദൗസും മാത്രമാണ് ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ ചെറുത്തുനിൽപ്പ് നടത്തിയത്. ഇന്ത്യക്കായി ആയുഷി ശുക്ല 3 വിക്കറ്റ് വീഴ്‌ത്തി. അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 159 റൺസ് നേടിയ തൃഷയാണ് ടൂർണമെന്റിലെയും ഫൈനലിലെയും താരം.

TAGS: SPORTS | CRICKET
SUMMARY: Indian women team won title in Under 19 asia cup

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്കൂളിൽ ജങ്ക് ഫുഡ് കഴിച്ചതിന് ഏഴാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ മർദിച്ചതായി പരാതി

ബെംഗളൂരു: സ്കൂളിൽ ജങ്ക് ഫുഡ് കഴിച്ചതിന് ഏഴാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ...

ബനസവാടി റെയിൽവേ യാർഡിലെ ഭൂമി കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു

ബെംഗളൂരു: നഗരത്തിലെ ബനസവാടി റെയിൽവേ യാർഡിൽ നിന്ന് ഹെബ്ബാൾ ഭാഗത്തേക്കുള്ള റെയിൽവേ...

ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ വീണ സംഭവം; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരണം

ന്യൂഡൽഹി: തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള സഞ്ചാരത്തിനിടെ എയർ ഇന്ത്യ വിമാനം...

ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു

കാസറഗോഡ്: തൃക്കരിപ്പൂരിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. തൃക്കരിപ്പൂർ...

13-ന് സ്കൂളുകൾ അടച്ചിടില്ല; കാവേരി വിഷയത്തിൽ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധം

ബെംഗളൂരു: കാവേരി ജലവിതരണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13-ന് കർണാടക...

കേരളീയം ഓണാഘോഷം സമാപിച്ചു

ബെംഗളൂരു: പ്രെസ്റ്റീജ് ജിണ്ടാൽ സിറ്റി അപാർട്ട്‌മെന്റിലെ മലയാളി കൂട്ടായ്മയായ കേരളീയത്തിന്റെ അഞ്ച്...

പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി നോര്‍ക്ക കെയര്‍ പ്ലസ്; രണ്ടാംഘട്ട എന്‍റോള്‍മെന്റ് ഉദ്ഘാടനം ഓഗസ്റ്റ് 18 ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും

തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍...

വിവാഹവാഗ്ദാനം നല്‍കി പീഡനം; ഡല്‍ഹി ക്യാപിറ്റല്‍സ് താരം അഭിഷേക് പോറല്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ഐ.പി.എല്‍ താരവും ബംഗാള്‍ ക്രിക്കറ്ററുമായ...

Related Articles

Popular Categories