സംസ്ഥാനത്ത് ഡെങ്കിപ്പനി പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് ഡെങ്കിപ്പനിയെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഏറ്റവും വലിയ ഡെങ്കിപ്പനി വ്യാപനമാണ് സംസ്ഥാനം നേരിടുന്നത്. നിരവധി പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഡെങ്കിപ്പനി കേസുകൾ 24,000 കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇതിനെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.
പ്രതിരോധ നടപടികൾ കർശനമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊതുകുകൾ പെരുകുന്നത് തടയാനാവശ്യമായ നടപടികൾ സ്വീകരിക്കാത്ത വീടുകൾ, കച്ചവടസ്ഥാപനങ്ങൾ, കെട്ടിടനിർമാണ സൈറ്റുകൾ എന്നിവയ്ക്ക് പിഴ ഏർപ്പെടുത്താൻ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 24,500 ഡെങ്ക്യു കേസുകളാണ് ഈ വർഷം മാത്രം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 2023 നേക്കാൾ 5000 കേസുകളുടെ വർധനയാണ് ഇത്.
കൂടുതൽപേരിലേക്ക് രോഗം വ്യാപിക്കാതെയും മരണനിരക്ക് വർധിക്കാതെയുമിരിക്കാൻ ഊർജ്ജിതമായ ശ്രമങ്ങളിലാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. കൊതുകുകൾ പെരുകുന്നത് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാത്ത വീടുകൾക്ക് ഗ്രാമപ്രദേശത്ത് 200 രൂപയും നഗരങ്ങളിൽ 400 രൂപയും പിഴ നൽകണം.
പൂച്ചട്ടികളിലും ബക്കറ്റുകളിലും പരിസരപ്രദേശങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നത് കുറ്റകരമാണ്. ഓഫീസുകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, മാളുകൾ, ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങൾക്ക് ഗ്രാമപ്രദേശത്ത് 500 രൂപയും നഗരങ്ങളിൽ 1000 രൂപയുമാണ് പിഴ. വെള്ളം കെട്ടിനിൽക്കുന്ന കെട്ടിടനിർമാണ സ്ഥലങ്ങളിൽ ഗ്രാമപ്രദേശത്ത് 1000 രൂപയും നഹരങ്ങളിൽ 2000 രൂപയുമാണ് പിഴ.
Government of Karnataka notifies Dengue fever, including severe forms of Dengue fever as an Epidemic Diseases in the state and makes regulations to amend the Karnataka Epidemic Diseases Regulations 2020 pic.twitter.com/OZZRGMqTXP
— ANI (@ANI) September 3, 2024
TAGS: KARNATAKA | DENGUE FEVER
SUMMARY: Amid Spike In Cases, Dengue Declared As Epidemic Disease By Karnataka Government



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.