വിമാനത്താവളത്തില്‍ ലോഞ്ച് ആപ്പ് തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് 87,000 രൂപ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലോഞ്ച് ആപ്പ് തട്ടിപ്പിനിരയായ യുവതിക്ക് നഷ്ടമായത് 87,000 രൂപ. വിമാനത്താവളത്തിലെ ലോഞ്ചില്‍ എത്തിയ ഭാര്‍ഗവി മണി എന്ന യുവതിയാണ് തട്ടിപ്പിന് ഇരയായത്. യുവതി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമമായ റെഡ്‌ഡിറ്റിലൂടെ പുറത്തുവിട്ടത്.
ക്രെഡിറ്റ് കാര്‍ഡ് കൈവശം ഇല്ലാതിരുന്നതിനാല്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഫോട്ടോ ലോഞ്ച് ജീവനക്കാരെ കാണിച്ചതായും സുരക്ഷാ ആവശ്യങ്ങള്‍ക്കായി ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനും ഫെയ്സ് സ്‌ക്രീനിംഗിന് ചെയ്യാനും ലോഞ്ച് ജീവനക്കാര്‍ ആവശ്യപ്പെട്ടതായും യുവതി പറഞ്ഞു. നിര്‍ദ്ദേശങ്ങള്‍ എല്ലാം പാലിച്ചെന്നും എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് ബില്‍ ലഭിച്ചതിന് ശേഷമാണ് തട്ടിപ്പ് മനസ്സിലായതെന്നും യുവതി പറഞ്ഞു.
ലോഞ്ച് പാസ് ആപ്പാണ് ഡൗണ്‍ലോഡ് ചെയ്തതെന്നും എന്നാല്‍ ആപ്പ് ഉപയോഗിച്ചില്ലെന്നും യുവതി പറഞ്ഞു. ഫോണിലേക്ക് ഒടിപി വരാതിരിക്കാന്‍ സ്‌കാമര്‍മാര്‍ ആപ്പ് ഉപയോഗിച്ചതായും സംശയമുണ്ടെന്നും യുവതി ആരോപിച്ചു.
ബെംഗളൂരു വിമാനത്താവളത്തെയോ, അധികൃതരെയോ താന്‍ ഒരു ഘട്ടത്തിലും കുറ്റപ്പെടുത്തിയിട്ടില്ലെന്നും മണി വ്യക്തമാക്കി. എയര്‍പോര്‍ട്ട് അധികൃതര്‍ തന്നെ സമീപിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു. സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റിനെ വിവരം അറിയിക്കുകയും കാര്‍ഡ് ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
TAGS: BENGALURU | APP FRAUD
SUMMARY: Bengaluru airport lounge scam, scamsters stole Rs 87000 from woman through app



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.