ടി-20 ക്രിക്കറ്റ്; തകർപ്പൻ ജയവുമായി ഇന്ത്യ

പെർത്ത്: ദക്ഷിണാഫ്രിക്കക്ക് എതിരായ ടി-20 പരമ്പരയിൽ ജയം സ്വന്തമാക്കി ടീം ഇന്ത്യ. നാല് മത്സര പരമ്പരയിൽ 3-1 നാണ് സൂര്യകുമാർ യാദവിന്റെയും സംഘത്തിന്റെയും വിജയം. സൂര്യകുമാർ യാദവ് ടി-20 ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി നിയമിതനായ ശേഷം ടീം ഇന്ത്യ നേടുന്ന മൂന്നാമത്തെ പരമ്പര ജയമാണിത്.
2024 ൽ ആകെ 26 ടി-20 മത്സരങ്ങളാണ് ഇന്ത്യൻ ടീം കളിച്ചത്. ഇതിൽ 24 എണ്ണത്തിൽ ഇന്ത്യൻ ടീം വിജയിച്ചപ്പോൾ, രണ്ടെണ്ണത്തിൽ പരാജയപ്പെട്ടു. സിംബാബ്വെക്കെതിരെയും ഇപ്പോൾ നടന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിലുമാണ് ഇന്ത്യ ഓരോ പരാജയങ്ങൾ വീതം നേരിട്ടത്. ഈ വർഷം ടി20 ക്രിക്കറ്റിൽ ഇന്ത്യയുടെ വിജയശതമാനം 92.31 ആണ്. ഇത് ടീമിനൊരു ലോക റെക്കോഡും നേടിക്കൊടുത്തു എന്നതാണ് ശ്രദ്ധേയം.
സിംബാബ്വെ പര്യടനത്തിൽ അഞ്ച് മത്സര ടി-20 പരമ്പരയാണ് ഇന്ത്യ കളിച്ചത്. അവിടെ ഒരു കളി തോറ്റ ഇന്ത്യ, ബാക്കി നാല് കളികളിലും ജയം നേടി ആധികാരികമായി തന്നെ പരമ്പര സ്വന്തമാക്കി. ശ്രീലങ്കൻ പര്യടനത്തിൽ ടി20 പരമ്പര 3-0 ന് നേടിയ ഇന്ത്യ, സ്വന്തം നാട്ടിൽ ബംഗ്ലാദേശിനെയും 3-0 ന് തകർത്തു.
TAGS: NATIONAL | CRICKET
SUMMARY: India won in t-20 series with high record



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.