സംസ്ഥാനത്ത് ബിയർ വില വർധനവ് പ്രാബല്യത്തിൽ

ബെംഗളൂരു: സംസ്ഥാനത്ത് ബിയർ വില വർധന പ്രാബല്യത്തിൽ വന്നു. 650 മില്ലി ബിയർ കുപ്പിക്ക് 10 മുതൽ 40 രൂപ വരെയാണ് വർധന. വിലകുറഞ്ഞ ബിയർ ബ്രാൻഡുകൾക്ക് 650 മില്ലി കുപ്പിക്ക് കുറഞ്ഞത് 145 രൂപയായിരിക്കും ഇനിമുതൽ വില. 5 ശതമാനത്തിൽ താഴെ ആൽക്കഹോൾ അടങ്ങിയ പ്രീമിയം ബിയറുകൾക്ക് 10-12 ശതമാനം വില വർധിച്ചു. 5 ശതമാനത്തിൽ കൂടുതലും 8 ശതമാനത്തിൽ താഴെയും ആൽക്കഹോൾ അടങ്ങിയ സ്ട്രോങ് ബിയറുകൾക്ക് 10-20 ശതമാനം വില വർധിച്ചു.
100 രൂപ വിലയുണ്ടായിരുന്ന ലെജൻഡ് ബ്രാൻഡ് ബിയറിന് ഇനി 145 രൂപയും, പവർ കൂൾ ബ്രാൻഡ് ബിയറിന് 130 രൂപയിൽ നിന്ന് 155 രൂപയും, ബ്ലാക്ക് ഫോർട്ടിന് 145 രൂപയിൽ നിന്ന് 160 രൂപയും, ഹണ്ടറിന് 180 രൂപയിൽ നിന്ന് 190 രൂപയും, വുഡ്‌പെക്കർ ക്രെസ്റ്റ് 240 രൂപയിൽ നിന്ന് 250 രൂപയും, വുഡ്‌പെക്കർ ഗ്ലൈഡ് 650 മില്ലി കുപ്പിക്ക് 230 രൂപയിൽ നിന്ന് 240 രൂപയുമായി വില വർധിച്ചിട്ടുണ്ട്.
TAGS: KARNATAKA | PRICE HIKE
SUMMARY: Beer price go up in state