ബെംഗളൂരു: കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കനകപുര-സംഗമ റോഡിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. ബനശങ്കരി സ്വദേശികളായ സതീഷ്, മഞ്ജുനാഥ്, രാമചന്ദ്രു എന്നിവരാണ് മരിച്ചത്.
സംഗമയിൽ നിന്ന് കനകപുരയിലേക്ക് കാറിൽ പോകുന്നതിനിടെയാണ് മൂവരും അപകടത്തിൽ പെട്ടത്. ഹുലിബെലെയ്ക്ക് സമീപം ജെല്ലിക്കല്ലുകൾ കയറ്റി അമിതവേഗതയിലെത്തിയ ടിപ്പർ ലോറി കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറി ഡ്രൈവർ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. മൃതദേഹങ്ങൾ കനകപുരയിലെ ഹരോഹള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കനകപുര പോലീസ് കേസെടുത്തു.
TAGS: BENGALURU | ACCIDENT
SUMMARY: Three from Banashankari killed in lorry-car collision