ഡൽഹി: ഗുസ്തി താരം ബജ്രംഗ് പുനിയയ്ക്ക് നാല് വര്‍ഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പരിശോധനയ്ക്ക് സാമ്പിൾ നല്‍കിയില്ലെന്ന് ആരോപിച്ചാണ് നടപടി. കാലാവധി കഴിഞ്ഞ കിറ്റുകള്‍ പരിശോധനയ്ക്ക് നല്‍കിയെന്ന കാരണത്താലാണ് പുനിയ സാമ്പിൾ കൈമാറാത്തത്.
ഇതിന് പിന്നെലെയാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി താരത്തെ മത്സരങ്ങളില്‍ നിന്നും വിലക്കിയിരിക്കുന്നത്. വിലക്ക് ലഭിച്ചതോടെ 4 വര്‍ഷത്തിനിടയില്‍ ഗുസ്തി മത്സരങ്ങളില്‍ പങ്കെടുക്കുവാനോ പരിശീലകന്‍ ആകാനാകാനോ കഴിയില്ല. പരിശോധനയ്ക്ക് തയാറാണെന്നും കിറ്റുകളില്‍ വ്യക്തത വേണമെന്നും ആയിരുന്നു പൂനിയ ‘നാഡ’യെ അറിയിച്ചത്.
ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണ്‍ ചരണ്‍ സിങ്ങിനെതിരെ ലൈംഗിക ആരോപണം ഉയർന്നുവന്നപ്പോള്‍ പ്രതിഷേധ സമരങ്ങളില്‍
മുന്‍നിരയിലുണ്ടായിരുന്ന ഒരാളാണ് പുനിയ. അടുത്തിടെ പുനിയ വിനേഷ് ഫോഗട്ടിനൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് അഭിമാനായ വെങ്കല മെഡല്‍ നേടിയ താരം കൂടിയാണ് പുനിയ. ഏപ്രില്‍ 23 മുതല്‍ 4 വര്‍ഷത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് ‘നാഡ’ അറിയിച്ചു.
TAGS : LATEST NEWS
SUMMARY : Wrestler Bajrang Punia banned for four years