ബെംഗളൂരു: ട്രാക്ടറിൽ ഇരുചക്രവാഹനമിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ തുമകുരുവിൽ ഒബലാപൂർ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. മധുഗിരി ഗുദ്ദീനഹള്ളി ഗ്രാമത്തിൽ നിന്നുള്ള മുഹമ്മദ് ആസിഫ് (12), മുംതാസ് (38), ഷാക്കിർ ഹുസൈൻ (48) എന്നിവരാണ് മരിച്ചത്.
അമിത വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ട്രാക്ടറിൽ ഇടിക്കുകയായിരുന്നു. മൂന്ന് പേരും തൽക്ഷണം മരണപ്പെട്ടു. സംഭവത്തിൽ കോറ പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Three dead after tractor hits two wheeler in Tumkur