Monday, November 3, 2025
21.5 C
Bengaluru

ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാർ ആലപ്പുഴ എക്‌സൈസ് ഓഫീസില്‍ ഹാജരായി; ഷൈൻ ടോം ചാക്കോ എത്തിയത് ബെംഗളൂരുവിലെ ഡി അഡിക്ഷൻ സെന്‍ററിൽ നിന്ന്

ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ഹാജരായി.ആലപ്പുഴ എക്സൈസ് ഓഫീസിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. തിങ്കളാഴ്ച രാവിലെ 7.30-ഓടെ ഷൈൻ ആണ് ആദ്യം ചോദ്യംചെയ്യലിനെത്തിയത്. പിന്നാലെ, 8.15-ഓടെ ശ്രീനാഥ് ഭാസിയുമെത്തി. അഭിഭാഷകനോടൊപ്പമായിരുന്നു ശ്രീനാഥ് എത്തിയത്. ബെംഗളൂരുവിൽ നിന്നും രാവിലെ വിമാനം മാർഗ്ഗമാണ് ഷൈൻ കൊച്ചിയിൽ എത്തിയത്. താൻ ബെംഗളൂരുവിലെ ഡി അഡിക്ഷൻ സെന്‍ററിൽ ചികിത്സയിലാണെന്നും ഒരു മണിക്കൂർ കൊണ്ട് തന്നെ മടക്കി അയക്കണമെന്നും ഷൈൻ എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചു.

കേസില്‍ കൊച്ചിയിലെ മോഡൽ സൗമ്യയെയും ഇന്ന് ചോദ്യം ചെയ്യും. കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യൽ. ഇതിനു ശേഷമാകും നടൻമാർ ഉൾപ്പടെയുള്ളവരെ കേസിൽ പ്രതി ചേർക്കണമൊ എന്നകാര്യത്തിൽ അന്വേഷണസംഘം തീരുമാനമെടുക്കുക. ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നാണ് അറസ്റ്റിലായ തസ്ലിമ എക്സൈസിന് നൽകിയ മൊഴി.

ഷൈൻ ടോം ചാക്കോ ആലപ്പുഴയിലെ കഞ്ചാവുകടത്തിനെക്കുറിച്ച് ചില വിവരങ്ങൾ കൈമാറിയതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് പ്രമുഖ നടനുവേണ്ടിയാണെന്ന് ഷൈൻ പറഞ്ഞതായും വിവരമുണ്ട്. മൊഴിയുടെ നിജസ്ഥിതി ചോദിച്ചറിയാൻ കൂടിയാണ് ഷൈനിനെ ആലപ്പുഴയിലേക്ക് ചോദ്യംചെയ്യലിനു വിളിപ്പിച്ചിരിക്കുന്നത്.
<BR>
TAGS : SHINE TOM CHACKO | DRUGS CASE
SUMMARY : Actors in the hybrid cannabis case appeared at the Alappuzha excise office;

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ കായികതാരങ്ങൾക്ക് അവസരം

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ സ്‌പോർട്‌സ്...

കുളിപ്പിക്കുന്നതിനിടെ കിണറ്റിൽ വീണു; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂർ: കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു....

കൈരളി വെൽഫെയർ അസോസിയേഷൻ ഗുരുവന്ദനം

ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ (കെ.ഡബ്ല്യു.എ) ഗുരുവന്ദനം പുരസ്കാരങ്ങൾ വിതരണം ചെയ്തു....

എം.ടി. സ്മൃതി സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം നോർത്ത് വെസ്റ്റ് കലാസാഹിത്യവിഭാഗം എം.ടി. സ്മൃതി സംഘടിപ്പിച്ചു. മലയാള...

പഴം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം; വയോധികന് ദാരുണാന്ത്യം

കണ്ണൂര്‍: പഴം തൊണ്ടയിൽ കുടുങ്ങി 62കാരൻ മരിച്ചു. ചക്കരക്കലിൽ ആണ് സംഭവം....

Topics

വൈ​റ്റ് ടോ​പ്പി​ങ് പ്ര​വൃ​ത്തി​ക​ൾ; മജ​സ്റ്റി​ക്കി​ന് ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടും

ബെംഗ​ളൂ​രു: വൈ​റ്റ് ടോ​പ്പി​ങ് പ്ര​വൃ​ത്തി​ക​ൾ കാ​ര​ണം മജ​സ്റ്റി​ക്കി​ന് ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഗ​താ​ഗ​തം...

ബെംഗളൂരുവില്‍ വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ

ബെംഗളൂരു: എംബിഎ ബിരുദധാരിയായ 25 കാരിയെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ...

കെഎസ്ആർ ബെംഗളൂരു-എറണാകുളം ഇന്റർസിറ്റിക്ക് ഡിസംബർ 3 മുതൽ ടിക്കറ്റ് നിരക്ക് കുറയും

ബെംഗളൂരു: ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിൻ (12677/12678) ഡിസംബർ 3 മുതൽ...

നിശാ പാർട്ടിയിൽ പോലീസ് റെയ്‌ഡ്; 100 ലധികം പേർ കസ്റ്റഡിയില്‍

ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ കഗ്ഗലിപുരയില്‍ നിശാ പാർട്ടിയിൽ പോലീസ് നടത്തിയ പരിശോധനയില്‍...

രാത്രി ഷിഫ്റ്റിനിടെ ലൈറ്റ് അണയ്ക്കുന്നതിനെ ചൊല്ലി തർക്കം; സഹപ്രവർത്തകനെ യുവാവ് ഡംബൽകൊണ്ട് തലക്കടിച്ച് കൊന്നു

ബെംഗളൂരു: രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെ ലൈറ്റ് അണയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ സഹപ്രവര്‍ത്തകനെ...

മെട്രോ യെല്ലോ ലൈനില്‍ കാത്തിരിപ്പ് സമയം കുറയും; അഞ്ചാമത്തെ ട്രെയിന്‍ ഇന്നുമുതൽ

ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയപാതയായ ആർവി റോഡ്-ബൊമ്മസാന്ദ്ര യെല്ലോ ലൈനിൽ അഞ്ചാമത്തെ...

പ്രണയബന്ധം എതിർത്തതിന് മകളും സുഹൃത്തുക്കളും ചേർന്ന് അമ്മയെ കൊലപ്പെടുത്തി; സംഭവം ബെംഗളൂരു ഉത്തരഹള്ളിയില്‍

ബെംഗളൂരു: പ്രണയബന്ധം എതിർത്തതിന് അമ്മയെ മകളും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് കെട്ടിതൂക്കിയതായി...

Related News

Popular Categories

You cannot copy content of this page