ഐപിഎൽ; രാജസ്ഥാനെതിരെ കൊൽക്കത്തയ്ക്ക് ഒരു റൺസ് ജയം

ഐപിഎല്ലിലെ ആവേശ മത്സരത്തിൽ രാജസ്ഥാനെതിരെ കൊൽക്കത്തയ്ക്ക് ഒരു റൺസ് ജയം. കൊൽക്കത്തയുടെ 206 റൺസ് പിന്തുടർന്ന രാജസ്ഥാന്റെ പോരാട്ടം 8ന് 205ൽ അവസാനിച്ചു. സ്കോർ : 20 ഓവറിൽ കൊൽക്കത്ത 206/4, രാജസ്ഥാൻ 205/8. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 45 പന്തില്‍ 95 റണ്‍സടിച്ച് പൊരുതിയെങ്കിലും രാജസ്ഥാന് വിജയത്തിലേക്ക് എത്താനായില്ല.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയ ആന്ദ്രെ റസലിന്‍റെയും റഹ്മാനുള്ള ഗുര്‍ബാസ്, അംഗ്രിഷ് രഘുവംശി, അജിങ്ക്യാ രഹാനെ, റിങ്കു സിംഗ് എന്നിവരുടെ ബാറ്റിംഗ് മികവിന്‍റെയും കരുത്തിലാണ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തത്. 25 പന്തിൽ 57 റണ്‍സുമായി പുറത്താകാതെ ആന്ദ്രെ റസലാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍.

TAGS: SPORTS | IPL
SUMMARY: Kolkata beats Rajasthan in IPL

 

LEAVE A REPLY

Please enter your comment!
Please enter your name here