ന്യൂഡൽഹി: വാണിജ്യ പാചക വാതക സിലിണ്ടര്‍ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എല്‍പിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ 140 രൂപയാണ് വാണിജ്യ സിലിണ്ടറിന് കുറഞ്ഞത്. അതേസമയം, ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
19 കിലോയുടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ 57.5 രൂപയാണ് കുറഞ്ഞത്. ഇതുപ്രകാരം1672 രൂപയാണ് കൊച്ചിയിലെ 19 കിലോ സിലിണ്ടറിന്റെ പുതിയ വില. 1729.5 രൂപയായിരുന്നു പഴയ വില. വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞത് ഹോട്ടലുകളടക്കമുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് ആശ്വാസമാകും.
SUMMARY: Prices of cooking gas cylinders for commercial purposes reduced