Home KERALA സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്

0
16

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്. ഏതാനും ദിവസങ്ങളായി കുറഞ്ഞു വന്നിരുന്ന സ്വര്‍ണം ഒറ്റയടിക്ക് പവന്‍ വില 72000 കടന്നു. ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നലെ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ജൂലൈയിലെ ആദ്യ ദിവസം സ്വര്‍ണം കുതിക്കുമെന്ന വ്യക്തമായ സൂചന നല്‍കുകയാണ് വിപണി.

ഗ്രാമിന് 105 രൂപയാണ് വര്‍ധിച്ചത്. 9020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞ ശേഷമാണ് ഇന്നത്തെ വര്‍ധന. ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച്‌ സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വാണിജ്യ ചര്‍ച്ചയില്‍ വ്യക്തത വരാത്തത് വിപണിയില്‍ ആശങ്കയായി നില്‍ക്കുന്നു. ജൂലൈ ഒമ്പതിന് ശേഷം ചിത്രം മാറുമെന്നാണ് ഇന്ത്യന്‍ വ്യവസായികളുടെ പേടി. അതേസമയം, ക്രൂഡ് ഓയില്‍ വില തുടര്‍ച്ചയായി ഉയര്‍ന്ന ശേഷം ഇന്നലെ ഇടിഞ്ഞു. ഡോളര്‍ നിരക്ക് ഇടിയുകയാണ്. ഇന്ത്യന്‍ രൂപ നേരിയ മുന്നേറ്റം നടത്തുന്നുണ്ട്.

SUMMARY: Gold rate is increased

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

You cannot copy content of this page