ഇടുക്കി: മൂന്നാറില്‍ ട്രക്കിംഗിനിടെ ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. തമിഴ്‌നാട് സ്വദേശി പ്രകാശാണ്(58) മരിച്ചത്. ഒരു കുട്ടിയുള്‍പ്പെടെ എട്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ചെന്നൈ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. വാഹനം തിരിക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.
കോയമ്പോട് ഊരാപ്പക്കത്തു നിന്ന് വിനോദസഞ്ചാരത്തിനായി മൂന്നാറിലെത്തിയതായിരുന്നു ഇവർ. പരുക്കേറ്റ മറ്റുള്ളവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
SUMMARY: Tourist dies after jeep falls 50 feet while trekking in Munnar