കൂടത്തായി കേസ്: ജോളിയുടെ ഭര്‍ത്താവ് നല്‍കിയ വിവാഹമോചനഹര്‍ജി അനുവദിച്ചു

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാംപ്രതി ജോളിക്കെതിരേ ഭർത്താവ് പൊന്നാമറ്റം ഷാജു സക്കറിയാസ് നല്‍കിയ വിവാഹമോചനഹർജി കോടതി അനുവദിച്ചു. കോഴിക്കോട് കുടുംബ കോടതിയിലാണ് കേസ് പരിഗണിച്ചത്. അഡ്വ. ജി. മനോഹർലാല്‍ മുഖേന നല്‍കിയ ഹർജിയാണ് കോടതി അനുവദിച്ചത്. 2021-ല്‍ നല്‍കിയ ഹർജി, എതിർഭാഗം പലതവണ കേസ് പരിഗണിച്ചിട്ടും ഹാജരാകാത്തതിനാല്‍ ഒടുവില്‍ തിങ്കളാഴ്ച തീർപ്പാക്കുകയായിരുന്നു.

കൂട്ടക്കൊല നടത്തിയ ഭാര്യ ഇനിയും ഏത് ആക്രമണത്തിനും മുതിരുമെന്നും കേസില്‍ ഉള്‍പ്പെട്ട് റിമാൻഡില്‍ വിചാരണ നീളുകയാണെന്നും അതിനാല്‍ വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഷാജു സക്കറിയാസ് കോടതിയെ സമീപിച്ചത്. കൂടത്തായിയില്‍ 2002മുതല്‍ 2016വരെ ഒരേ കുടുംബത്തിലെ ആറുപേരെ ജോളി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരപുത്രൻ ഷാജു സ്കറിയയുടെ ഭാര്യ സിലി (44), മകള്‍ ആല്‍ഫൈൻ (2) എന്നിവർ കൊല്ലപ്പെട്ടെന്നാണ് കേസ്.

SUMMARY: Koodathai case: Jolly’s husband’s divorce petition granted

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പൊതുസ്ഥലത്ത് പുകവലിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു; കേസിൽ 8 പേർക്ക് ജീവപര്യന്തം

ബെംഗളൂരു: പൊതുസ്ഥലത്ത് പുകവലിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ കൊലപ്പെടുത്തിയ...

ഇമ്രാൻ ഹാഷ്മിയുടെ ബെംഗളൂരു പരിപാടി മാറ്റിവച്ചു

ബെംഗളൂരു: ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ബെംഗളൂരുവിൽ നടത്താനിരുന്ന...

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു

കൊച്ചി; ലോക്നാഥ് ബെഹ്റ കൊച്ചി മെട്രോ എം.ഡി സ്ഥാനത്തുനിന്ന് മാറുന്നു. ഇദ്ദേഹത്തിന്റെ...

വിദ്യാരണ്യപുര പ്രസ്റ്റീജ് വില്ലാ ട്രീ ഓണാഘോഷം സെപ്റ്റംബർ 5,6 തീയതികളിൽ

ബെംഗളൂരു: വിദ്യാരണ്യപുര പ്രസ്റ്റീജ് വില്ലാ ട്രീ അപ്പാർട്ട്മെന്റിലെ ഓണാഘോഷം സെപ്റ്റംബർ 5,...

യൂട്യൂബര്‍ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

മലപ്പുറം: പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍...

സവാള വില കുതിക്കുന്നു

ഡല്‍ഹി: രാജ്യത്ത് സവാള വില കുത്തനെ ഉയരുന്നു. ഡല്‍ഹിയില്‍ ചില്ലറ വിപണിയില്‍...

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: വിലങ്ങാട് ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വിലങ്ങാട്...

Related Articles

Popular Categories