വി.എസ്. അച്യുതാനന്ദന്റെ നില അതീവ ഗുരുതരം

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് അദ്ദേഹത്തിനെ ചികിത്സിക്കുന്ന ഡോക്ടർമാർ വ്യക്തമാക്കി. സർക്കാർ നിയോഗിച്ച ഏഴംഗ വിദഗ്ധ സംഘത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ ചികിത്സ തുടരുന്നത്. നിലവില്‍ 72 മണിക്കൂർ നീണ്ടു നില്‍ക്കുന്ന ഡയാലിസിസ് തുടരുകയാണ്‌.

രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയില്‍ എത്തിക്കാനുള്ള ശ്രമവും തുടരുന്നു. നിലവില്‍ നല്‍കുന്ന ചികിത്സയും വെന്റിലേറ്റർ സപ്പോർട്ടും തുടരാനാണ് മെഡിക്കല്‍ ബോർഡിന്റെ തീരുമാനം. ഈ മാസം 23ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അടക്കമുള്ളവർ ആശുപത്രിയിലെത്തി അദ്ദേഹത്തിനെ സന്ദർശിച്ചിരുന്നു.

2006-2011 കാലത്ത് കേരളത്തിൻറെ മുഖ്യമന്ത്രിയായിരുന്ന വി എസ്, 1992-1996, 2001-2006, 2011-2016 വർഷങ്ങളില്‍ പ്രതിപക്ഷനേതാവ് ആയിരുന്നു. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് അദ്ദേഹം നിലവില്‍ ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ഏറ്റവും മുതിർന്ന നേതാവാണ്. പ്രതിപക്ഷ നേതാവ് ആയിരിക്കുന്ന കാലഘട്ടത്തിലാണ് വി.എസ് ജനപ്രിയ നേതാവായി വളർന്നത്. നിയമസഭക്ക് അകത്തും പുറത്തും ജനകീയ പ്രശ്‌നങ്ങള്‍ അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് വി.എസിനെ ശ്രദ്ധേയനാക്കിയത്.

SUMMARY: VS Achuthanandan’s condition is extremely critical

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു

കൊച്ചി; ലോക്നാഥ് ബെഹ്റ കൊച്ചി മെട്രോ എം.ഡി സ്ഥാനത്തുനിന്ന് മാറുന്നു. ഇദ്ദേഹത്തിന്റെ...

വിദ്യാരണ്യപുര പ്രസ്റ്റീജ് വില്ലാ ട്രീ ഓണാഘോഷം സെപ്റ്റംബർ 5,6 തീയതികളിൽ

ബെംഗളൂരു: വിദ്യാരണ്യപുര പ്രസ്റ്റീജ് വില്ലാ ട്രീ അപ്പാർട്ട്മെന്റിലെ ഓണാഘോഷം സെപ്റ്റംബർ 5,...

യൂട്യൂബര്‍ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

മലപ്പുറം: പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍...

സവാള വില കുതിക്കുന്നു

ഡല്‍ഹി: രാജ്യത്ത് സവാള വില കുത്തനെ ഉയരുന്നു. ഡല്‍ഹിയില്‍ ചില്ലറ വിപണിയില്‍...

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: വിലങ്ങാട് ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വിലങ്ങാട്...

മല്ലികാര്‍ജുൻ ഖാര്‍ഗെയ്ക്കെതിരായ ജാതി അധിക്ഷേപത്തില്‍ കേസെടുക്കാൻ പ്രധാനമന്ത്രി ഉത്തരവിടണം; രാഹുല്‍ ഗാന്ധി

ഡൽഹി: രാജ്യത്ത് ദളിതർ വലിയ അധിക്ഷേപം നേരിടുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ്...

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

മുംബൈ: മൂന്ന് വയസുകാരനായ മകനെ പാലത്തില്‍ ഉപേക്ഷിച്ചശേഷം ദമ്പതികള്‍ ഗോദാവരി നദിയില്‍...

Related Articles

Popular Categories