കോന്നി: പയ്യനാമണ്‍ ചെങ്കുളത്ത് പാറമടയില്‍ കൂറ്റന്‍ പാറക്കല്ലുകള്‍ ഹിറ്റാച്ചിക്ക് മുകളില്‍ വീണുണ്ടായ അപകടത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഹിറ്റാച്ചി ഹെൽപ്പറായ തൊഴിലാളിയുടെ മൃതദേഹമാണ് മൂന്ന് മണിക്കൂറിലേറെ നീണ്ട രക്ഷാ ദൗത്ത്യത്തിനിടെ കണ്ടെത്തിയത്. കൂടെ അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ഓപറേറ്റർക്കായി തിരച്ചിൽ തുടരുകയാണ് .
ഇതര സംസ്ഥാന തൊഴിലാളികളായ ഓപ്പറേറ്റർ അജയ് റായ്, സഹായി മഹാദേശ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. മുകളിൽ നിന്ന് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇന്ന് ഉച്ചക്ക് മൂന്നോടെയായിരുന്നു സംഭവം. പണി നടക്കുന്നതിനിടെ കൂറ്റൻ പാറകൾ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. ഉച്ചഭക്ഷണം കഴിച്ച് ഷിഫ്റ്റ് പ്രകാരം ജോലിക്ക് കയറിയവരാണ് അപകടത്തില്‍പ്പെട്ടത്.
വിവരമറിഞ്ഞ് പോലീസും ഫയര്‍ ഫോഴ്സും അടക്കം എത്തിയെങ്കിലും മൂന്ന് മണിക്കൂര്‍ പിന്നിട്ടിട്ടും രക്ഷാപ്രവർത്തനം ഫലം കണ്ടിരുന്നില്ല. ഇതോടെ രക്ഷാ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. പിന്നീട് കൂടുതൽ രക്ഷാപ്രവർത്തകർ എത്തി അതിസാഹസികമായി രക്ഷാദൗത്യം പുനഃരാരംഭിച്ചു. തൊഴിലാളികളെ പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ കൂടുതല്‍ പാറകള്‍ വീഴുന്നതും കൂറ്റന്‍ പാറകള്‍ മാറ്റാന്‍ സാധിക്കാത്തതുമാണ് പ്രതിസന്ധി സൃഷ്ടിച്ചത്. .
SUMMARY: Body of a worker found in Pathanamthitta Paramada accident; another believed to be inside Hitachi