ബെംഗളൂരു : കേരളസമാജത്തിന്റെ ആഭിമുഖ്യത്തിൽ കർണാടകയിലെ മലയാളി യുവകലാപ്രതിഭകൾക്കായി നടത്തുന്ന യുവജനോത്സവം ഓഗസ്റ്റ് ഒമ്പത്, പത്ത് ഇന്ദിരാനഗർ കൈരളീ നികേതൻ എജ്യുക്കേഷൻ ട്രസ്റ്റ് കാമ്പസിൽ നടത്തും. മൂന്ന് വേദികളിലായി പദ്യം ചൊല്ലൽ, ലളിതഗാനം, ശാസ്ത്രീയ സംഗീതം, നാടൻ പാട്ട്, മാപ്പിളപ്പാട്ട്, പ്രസംഗം (മലയാളം), നാടോടി നൃത്തം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, ഓട്ടൻതുള്ളൽ, മിമിക്രി, മോണോആക്റ്റ്, സംഘനൃത്തം, കൈക്കൊട്ടിക്കളി, ഒപ്പന, മാർഗംകളി, ദഫ് മുട്ട് എന്നീ 18 ഇനങ്ങളിൽ മത്സരം നടക്കും.
അഞ്ച് മുതൽ 18 വയസുവരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. സബ് ജൂനിയർ ( പ്രായം അഞ്ച്-എട്ട്), ജൂനിയർ (9-13),സീനിയർ (14- 18) വിഭാഗങ്ങളിലായിട്ടാകും മത്സരം. നൃത്ത ഇനങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരമുണ്ടാകും. കർണാടകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നുള്ളവർക്കും പങ്കെടുക്കാം.