ബെംഗളൂരു: വൈറ്റ്ഫീൽഡ് പ്രവാസി മലയാളി അസോസിയേഷൻ നടത്തുന്ന ഓണാഘോഷം ‘ചിങ്ങനിലാവ് 2025’ ടിക്കറ്റ് പ്രകാശനംചെയ്തു. ആദ്യ ടിക്കറ്റ് അസോസിയേഷൻ അംഗം അരുൺ ഉണ്ണികൃഷ്ണൻ പ്രോഗ്രാം കൺവീനറും അസോസിയേഷൻ ട്രഷററുമായ അരുൺ കുമാറിൽനിന്നും ഏറ്റുവാങ്ങി. പ്രസിഡന്റ് രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാഗേഷ് ചിങ്ങനിലാവ് 2025നെ കുറിച്ചുള്ള വിവരങ്ങള്‍ വിശദീകരിച്ചു.
ചെയർമാൻ ഡി.ആർ.കെ. പിള്ള, വൈസ് പ്രസിഡന്റ് നിഷ, ജോയിന്റ് സെക്രട്ടറി ജസ്റ്റിൻ ഫെർണാണ്ടസ്, ജോയിന്റ് ട്രഷറർ ബിനോഷ്, മുൻ പ്രസിഡന്റ് സന്തോഷ്, മധുസൂദനൻ നമ്പൂതിരി, സുബ്രഹ്‌മണ്യൻ, റെജി ജോസഫ്, റിയാസ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം ജോയിന്റ് കൺവീനര്‍ ജിനീഷ് നന്ദി പറഞ്ഞു.
SUMMARY: “Chinganilavu”: Ticket release