കൊച്ചി: സെൻസർ ബോർഡ് പ്രദർശന അനുമതി നിഷേധിച്ച ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ പുതിയ പതിപ്പ് സെൻസർ ബോർഡിന് മുമ്പിൽ സമർപ്പിച്ചു. ഹൈക്കോടതിക്ക് മുമ്പിൽ സെൻസർ ബോർഡ് ആവശ്യപ്പെട്ട തിരുത്തലുകള്‍ വരുത്തിയാണ് സിനിമ വീണ്ടും പ്രദർശനാനുമതി തേടുന്നത്.
സെൻസർ ബോർഡ് ജൂറി അംഗങ്ങള്‍ സിനിമ കണ്ട് സർട്ടിഫിക്കറ്റ് നല്‍കിയാല്‍ ഒരാഴ്ചക്കുള്ളില്‍ ചിത്രം തീയറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം. സിനിമയുടെ മധ്യ ഭാഗത്തായി ജാനകി എന്ന് പ്രയോഗിക്കുന്ന 2 ഭാഗങ്ങള്‍ മ്യൂട്ട് ചെയ്തും സബ് ടൈറ്റിലില്‍ ജാനകി വി എന്ന് മാറ്റിയുമാണ് പുതിയ പതിപ്പ് സെൻസർ ബോർഡിന്റെ മുന്നില്‍ അണിയറ പ്രവർത്തകർ സമർപ്പിച്ചത്.
രാമായണത്തിലെ സീതയുടെ കഥാപാത്രമായി സാദൃശ്യമുള്ള ജാനകി എന്ന പേര് പ്രദർശിപ്പിക്കാൻ കഴിയില്ലെന്ന് ആവശ്യപ്പെട്ടായിരുന്നു സെൻസർ ബോർഡ് ചിത്രത്തിന്റെ പ്രദർശന അനുമതി നിഷേധിച്ചത്. തുടർന്ന് ഹൈക്കോടതിയെ സമീപിച്ച് നിർമ്മാതാക്കള്‍ അനുകൂല വിധി നേടിയെടുക്കുകയായിരുന്നു.
SUMMARY: The revised version of the film Janaki vs. State of Kerala has been submitted to the Censor Board