സ്റ്റണ്ട് ആര്‍ട്ടിസ്റ്റിന്റെ മരണം; സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ് എടുത്തു

ചെന്നൈ: ചിത്രീകരണത്തിനിടെ സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് എസ് മോഹൻരാജു  മരണപ്പെട്ട സംഭവത്തില്‍ സിനിമാ സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസ് എടുത്തു. സഹനിർമാതാക്കൾ അടക്കം ആകെ 5 പേർക്കെതിരെ കീലയൂർ പോലീസ് ആണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) ആക്ടിലെ സെക്ഷൻ 194 പ്രകാരമാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. മോഹൻരാജുവിന്‍റെ മൃതദേഹം തിങ്കളാഴ്ച രാവിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറി.

ആര്യ നായകനായുള്ള സർപാട്ട പരമ്പരൈയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിനിടെയാണ് മോഹൻരാജുവിന് അപകടം സംഭവിച്ചത്. ബുദ്ധിമുട്ടേറിയ ഒരു കാർ സ്റ്റണ്ട് ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തിലാണ് മോഹൻരാജുവിന് ദാരുണാന്ത്യം ഉണ്ടായത്. കാർ തലകീഴായി മറിഞ്ഞാണ് അപകടം സംഭവിച്ചിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാജുവിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

സംഭവത്തില്‍ പാ രഞ്ജിത്തിനും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ (എഐസിഡബ്ല്യുഎ) രംഗത്തെത്തിയിരുന്നു. എസ് എം രാജുവിന്‍റെ കുടുംബത്തിന് ഒരു കോടി രൂപയുടെ ധനസഹായം നിര്‍മ്മാതാക്കള്‍ നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമാ സെറ്റുകളിൽ സുരക്ഷാ ഓഡിറ്റിംഗ് നടത്തണമെന്നും സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമകളുടെ നിർമ്മാണ ചെലവ് കുറയ്ക്കാൻ സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്നും സംഘടന കുറ്റപ്പെടുത്തി. തമിഴ്നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഇത് സംബന്ധിച്ച് നിവേദനം നൽകുമെന്നും സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ അറിയിച്ചു.
SUMMARY: Stuntman Mohanraj’s death; Case filed against director Pa Ranjith

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അധ്യായം 54 📖 നാഡീമർദന ക്രിയ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കണാരി...

നന്ദിനി പാലിന് ലിറ്ററിന് 8 രൂപ വരെ വർധന; മന്ത്രിസഭ അംഗീകാരം നല്‍കി

ബെംഗളൂരു: നന്ദിനി പാലിന്റെ വില ലിറ്ററിന് 8 രൂപ വർധിപ്പിക്കാനുള്ള നിർദേശത്തിന്...

എൻ എസ് മാധവന്റെ ‘മുംബൈ’ സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഏറെ പ്രസക്തം- ഡോ കെ എസ് രവികുമാർ

ബെംഗളൂരു: സമകാലിക ഇന്ത്യയിൽ അധികാരത്തിലിരിക്കുന്ന ഹിന്ദുത്വ ശക്തികൾ അപരമത വിദ്വേഷം പ്രചരിപ്പിക്കുകയും,...

എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ വ്യോമസേനാ മേധാവി

ന്യൂഡല്‍ഹി: ഫൈറ്റര്‍ പൈലറ്റ് എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് പുതിയ വ്യോമസേനാ...

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മരിച്ച നിലയിൽ

തൃശൂർ: ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചാവക്കാട്...

കേരളസമാജം ഈസ്റ്റ് സോൺ ഓണാഘോഷം 

ബെംഗളൂരു: കേരളസമാജം ഈസ്റ്റ് സോണ്‍ ഓണാഘോഷം ഓണക്കാഴ്ചകള്‍ ഹെന്നൂര്‍ നവജീവന്‍ കണ്‍വെന്‍ഷന്‍...

മഴ കനക്കുന്നു; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

കൊച്ചി: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ  മാറ്റം. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം,...

ഐസ്ക്യൂബ് ഒബ്സർവേറ്ററിയുടെ ശിൽപി; ഫ്രാൻസിസ് ഹാൾസെന് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം

സ്റ്റോക്ക്‌ഹോം: 2026ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രമുഖ ബെല്‍ജിയന്‍-അമേരിക്കന്‍ കണികാ ഭൗതികശാസ്ത്രജ്ഞനായ...

Related Articles

Popular Categories