ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ ഭാരതി നഗറിൽ ഗുണ്ടാതലവനായ ശിവകുമാർ എന്ന ബിക്ലു ശിവുവിനെ(40) അക്രമിസംഘം വെട്ടിക്കൊന്നു. സംഭവത്തിൽ കെആർപുര മണ്ഡലത്തിലെ ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ ബൈരതി ബസവരാജ് ഉൾപ്പെടെ 5 പേർക്കെതിരെ പോലീസ് കേസെടുത്തു. ഭാരതിനഗറിലെ മിനി അവന്യുറോഡിലെ വീടിനടുത്തുവച്ചാണ് വടിവാളുമായെത്തിയ നാലംഗ സംഘം ശിവുവിനെ ആക്രമിച്ചത്. കൊലപാതകത്തിനു ശേഷം സംഘം ബൈക്കിൽ രക്ഷപ്പെട്ടു.
തുടർന്ന് ശിവുവിന്റെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എംഎൽഎയ്ക്കും മറ്റു 4 പേർക്കുമെതിരെ പോലീസ് കേസെടുത്തു. സ്വത്ത് തർക്കമാണ് കൊലപാതകത്തിനു കാരണമെന്നും എംഎൽഎയുടെ പ്രോത്സാഹനമാണ് ഇതിലേക്കു നയിച്ചതെന്നുമാണ് ശിവുവിന്റെ അമ്മ ആരോപിക്കുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ള ശിവുവിനെതിരെ 11 കേസുകൾ നിലവിലുണ്ട്.
എന്നാൽ കൊലപാതകവുമായി ബന്ധമില്ലെന്നും നടപടിക്രമങ്ങൾ പാലിക്കാതെയാണ് തനിക്കെതിരെ കേസെടുത്തതെന്നും ബൈരതി ബസവരാജ് എംഎൽഎ പ്രതികരിച്ചു.
#Breaking | Bone-chilling murder in Bengaluru
– A 46-year-old rowdy sheeter hacked to death
– BJP MLA & former mantri Byrathi Basavaraj has been booked
There are 4 other accused who have been named… The police are also looking at Byrathi Basavaraj’s role in abetment to this… pic.twitter.com/NyRljkhckY
— TIMES NOW (@TimesNow) July 16, 2025
SUMMARY: BJP MLA booked over rowdy’s murder