ബെംഗളൂരു: അവധിക്കാല യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ. ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കാണ് ഇരു ട്രെയിനുകളും സര്‍വീസ് നടത്തുക. രണ്ടു ട്രെയിനുകളും ഇരുവശങ്ങളിലേക്കുമായി ആകെ ഒൻപത് സര്‍വീസുകള്‍ നടത്തും. ഇരു ട്രെയിനുകളിലേക്കും ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.
എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു (06547-06548): ഇരുവശത്തേക്കുമായി മൂന്ന് ട്രിപ്പുകള്‍ നടത്തും.
ട്രെയിന്‍ നമ്പർ 06547: എസ്എംവിടി ബെംഗളൂരുവിൽനിന്ന് ഓഗസ്റ്റ് 13, 27, സെപ്റ്റംബർ മൂന്ന് തീയതികളിൽ (ബുധനാഴ്ചകൾ) രാത്രി 7.25-ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 1.15-ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.
ട്രെയിന്‍ നമ്പർ 06548: ഓഗസ്റ്റ് 14, 28, സെപ്റ്റംബർ നാല് തീയതികളിൽ (വ്യാഴാഴ്ചകൾ) വൈകീട്ട് 3.15-ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് പിറ്റേന്നുരാവിലെ 8.30-ന് എസ്എംവിടി ബെംഗളൂരുവിൽ എത്തിച്ചേരും.
കൃഷ്ണരാജപുരം, ബെംഗാരപേട്ട്, സേലം, ഈറോഡ്, തിരുപ്പുർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, വർക്കല, ശിവഗിരി എന്നിവിടങ്ങളിൽ രണ്ടു ട്രെയിനുകള്‍ക്കും സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.
SUMMARY: Holiday rush; Two special trains allowed to Kerala