വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച 896 നക്ഷത്ര ആമകളെ പിടികൂടി; ജീവനക്കാരെ കബളിപ്പിച്ച് പ്രതി രക്ഷപ്പെട്ടു

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലൂടെ നക്ഷത്ര ആമയെ കടത്താനുള്ള ശ്രമം വീണ്ടും. തമിഴ്നാട് സ്വദേശിയുടെ ബാഗിൽ നിന്നു 896 ആമകളെ കസ്റ്റംസ് കണ്ടെത്തി. സുരക്ഷാ ജീവനക്കാരെ കബളിപ്പിച്ചു വിമാനത്താവളത്തിൽ നിന്നു രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.

അബ്ദുൽ മുഹമ്മദ് കാസിം എന്നയാളാണ് ക്വാലാലംപുരിലേക്കുള്ള മലേഷ്യ എയർവേഴ്സിന്റെ വിമാനത്തിൽ യാത്ര ചെയ്യാൻ കഴിഞ്ഞ ദിവസം രാത്രി 10ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിയത്. പരിശോധനയിൽ ഇയാളുടെ 2 സ്യൂട്കേസിൽ അനക്കം ശ്രദ്ധയിൽപെട്ടതോടെ ജീവനക്കാർ തിരച്ചിൽ ആരംഭിച്ചു.

ഇതോടെ പിടിയിലാകുമെന്ന് മനസിലായ കാസിം തനിക്കു ടെർമിനൽ മാറിപ്പോയെന്ന് ജീവനക്കാരോടു പറഞ്ഞു പുറത്ത് കടന്നു. തുടർന്ന് ടാക്സിയിൽ രക്ഷപ്പെടുകയായിരുന്നു. കസ്റ്റംസ് നടത്തിയ പരിശോധനയിൽ ബെഡ് ഷീറ്റുകളിലും തലയിണ കവറുകളിലും ഒളിപ്പിച്ച നിലയിൽ ആമകളെ കണ്ടെത്തുകയായിരുന്നു. ആമകളെ വനം വകുപ്പിനു കൈമാറി.

കഴിഞ്ഞ 15 ദിവസത്തിനിടെ ബെംഗളൂരു വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ വന്യജീവി കടത്തു കേസാണിത്. കഴിഞ്ഞ ദിവസം സമാനമായി മലേഷ്യയിലേക്കു 30 നക്ഷത്ര ആമകളെ കടത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശി പിടിയിലായിരുന്നു.

SUMMARY: Man who attempted to smuggle Indian star tortoises, distracted authorities & fled Bengaluru airport.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: കണ്ണൂർ കൊട്ടിയൂർ മുരിങ്ങാത്തേരിൽ എം.വി. ഫ്രാൻസിസ് (76) ബെംഗളൂരുവില്‍ അന്തരിച്ചു....

ഇറാനിൽ വീണ്ടും യുഎസ് ആക്രമണം; കുഞ്ഞുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു, 50 പേർക്ക് പരുക്ക്

തെഹ്റാൻ: ഇറാനെതിരായ ആക്രമണം തുടർന്ന് അമേരിക്ക. ചൊവ്വാഴ്ച തുറമുഖ ന​ഗരങ്ങൾക്കുനേരെ മിസൈലുകൾ തൊടുത്തുവിട്ടു....

അധ്യായം 44 📖 ആക്‌ഷൻ കാലം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ ഈ...

തമിഴ്നാട്ടിൽ ഇനി ക്ഷേത്രങ്ങളിൽ മൊബൈൽ വേണ്ട; വിലക്ക് പ്രാബല്യത്തിൽ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ ഹി​ന്ദു മ​ത-​ധാ​ർ​മി​ക എ​ൻ​ഡോ​വ്മെ​ന്റ് വ​കു​പ്പി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള 52 പ്ര​ധാ​ന...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന...

കെഎൻഎസ്എസ് ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭയാത്ര 4ന്

ബെംഗളൂരു:കെഎൻഎസ്എസ് ദാസറഹള്ളി കരയോഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭയാത്ര സെപ്തംബര്‍...

ചെക്ക് കേസില്‍ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് ശിക്ഷ; നടപടി പ്രവാസി മലയാളിയുടെ പരാതിയില്‍

മുംബൈ: കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ പാലാ എംഎൽഎ...

അനധികൃതമായി ഇന്ത്യയിൽ താമസിച്ച 31 ബംഗ്ലാദേശ് പൗരന്മാരെ നാടുകടത്തി

ബെംഗളൂരു: അനധികൃതമായി ഇന്ത്യയിൽ താമസിച്ചുവെന്നാരോപിച്ച് 31 ബംഗ്ലാദേശ് പൗരന്മാരെ ബെംഗളൂരു പോലീസ്...

Related Articles

Popular Categories