ബെംഗളൂരു: ബെളഗാവിയില്‍ രണ്ട് ദളിത് യുവാക്കളെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. രാംദുർഗ് താലൂക്കിലെ ഗോഡാച്ചി ഗ്രാമത്തിൽ ഓഗസ്റ്റ് 5 നാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കേസിൽ മൂന്ന് പേരെ കട്കോൾ പോലീസ് അറസ്റ്റ് ചെയ്തു.
Deadly Assault | ದಲಿತ ಯುವಕನನ್ನು ಗಿಡಕ್ಕೆ ಕಟ್ಟಿ ಮಾರಣಾಂತಿಕ ಹಲ್ಲೆ! | Belagavi
.
.
.
.#attack #belagavi pic.twitter.com/2WTO18g12D— Sanjevani News (@sanjevaniNews) August 11, 2025
ഈറണ്ണ നായ്കർ (18), ലക്ഷ്മണ മല്ലപ്പ ചിപ്പലകട്ടി(19) എന്നി യുവാക്കളാണ് മര്‍ദ്ദനത്തിന് ഇരയായത്. ഇരണ്ണ സംഗപ്പ പാക്കനാട്ടി, മഹന്തേഷ് ലക്ഷ്മൺ പാക്കനാട്ടി, സച്ചിൻ ദനപ്പ പാക്കനാട്ടി എന്നിവരാണ് അറസ്റ്റിലായത്.
പ്രതികൾ ആദ്യം ഈറണ്ണയെ തൊട്ടടുത്തുള്ള ഫാം ഹൗസിലേക്ക് വരാൻ പറയുകയും ഈറണ്ണ അവിടെയെത്തിയപ്പോള്‍ കൂട്ടുകാരനായ മല്ലപ്പയെ വിളിച്ചു വരുത്തുകയും ആയിരുന്നു. തുടര്‍ന്നാണ് ഇരുവരേയും കെട്ടിയിട്ട് മർദ്ദിച്ചത്. യുവാക്കളുടെ പരാതിയില്‍ കേസ് എടുത്ത കട്കോൾ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Dalit youth tied to a tree and brutally beaten: Three arrested