ബെംഗളൂരു: ദസറയിൽ പങ്കെടുക്കുന്ന ആനകൾക്ക് മൈസൂരു കൊട്ടാരത്തിൽ വൻവരവേൽപ്പ് നല്‍കി. പ്രത്യേകപൂജകൾ അടക്കമുള്ള ചടങ്ങുകളോടെയായിരുന്നു ആനകളെ കൊട്ടാരത്തിൽ എത്തിച്ചത്. ദസറയിൽ പങ്കെടുപ്പിക്കുന്ന 14 ആനകളിൽ ഉൾപ്പെട്ട ഒൻപത് ആനകളാണ് ഇപ്പോൾ കൊട്ടാരത്തിൽ എത്തിയിരിക്കുന്നത്.
ವಿಶ್ವ ವಿಖ್ಯಾತ ನಾಡಹಬ್ಬ ದಸರಾ ಹಿನ್ನಲೆ ಇಂದು ಗಜಪಡೆಗೆ ತೂಕ ಪರೀಕ್ಷೆ ಮೊದಲ ಹಂತದ ತೂಕ ಪರೀಕ್ಷೆ. ಕಾಡಿನಿಂದ ನಾಡಿಗೆ ಬಂದ ನಂತರ ನಡೆಯುವ ಮೊದಲ ತೂಕ ಪರೀಕ್ಷೆ.
ಅಭಿಮನ್ಯು – 5360 kg
ಭೀಮ – 5465 kg
ಪ್ರಶಾಂತ – 5110 kg
ಧನಂಜಯ್ – 5310 kg
ಮಹೇಂದ್ರ – 5120 kg
ಏಕಲವ್ಯ – 5305 kg
ಕಂಜನ್ – 4880 kg
ಲಕ್ಷಿ – 3730 kg
ಕಾವೇರಿ… pic.twitter.com/YwXQLjoqXa— ರವಿ ಕೀರ್ತಿ ಗೌಡ (@ravikeerthi22) August 11, 2025
സവാരിയിൽ പങ്കെടുക്കുന്ന 9 ആനകളുടെ ഭാര പരിശോധന പൂർത്തിയായി. സവാരി പരിശീലനം ഇന്ന് ആരംഭിക്കും. ജംബോ സവാരിയിൽ പങ്കെടുക്കുന്ന ആനകളിൽ ഭാരത്തിൽ മുന്നിലുളളത് ഭീമ എന്ന ആനയാണ്. 5465 കിലോ തൂക്കമാണ് ഭീമയ്ക്കുള്ളത്. സ്വർണ അംബാരിയിൽ ദേവിയെ എഴുന്നള്ളിക്കുന്ന ഗജവീരൻ അഭിമന്യു 5360 കിലോയുമായി രണ്ടാംസ്ഥാനത്താണ്.ധനഞ്ജയ (5,310 കിലോ), ഏകലവ്യ (5,305), മഹേന്ദ്ര (5,120), പ്രശാന്ത (5,110), കഞ്ജൻ (4,880), ലക്ഷ്മി (3,730), കാവേരി (3,010) എന്നിങ്ങനെയാണ് മറ്റ് ആനകളുടെ ഭാരം.
സെപ്റ്റംബർ 22 മുതൽ ഒക്ടോബർ രണ്ടുവരെയാണ് ദസറ നടക്കുന്നത്.
SUMMARY: Mysore Dussehra; Huge crowd for elephants, Bhima ahead in weight