കൊച്ചി: ബലാത്സംഗ കേസില്‍ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളെത്തേക്ക് മാറ്റി. വേടൻ സ്ഥിരം കുറ്റവാളിയാണെന്നും സർക്കാരില്‍ സ്വാധീനമുള്ളയാളാണെന്നും പരാതിക്കാരി കോടതിയില്‍ പറഞ്ഞു. ജാമ്യാപേക്ഷയില്‍ കക്ഷിചേരാനുള്ള പരാതിക്കാരിയുടെ അപേക്ഷയും കോടതി അനുവദിച്ചു.
പോലീസിന്റെ വിശദീകരണം കേട്ടതിന് ശേഷം വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ മാറ്റിവെച്ചതായിരുന്നു കോടതി. എന്നാല്‍ ഇന്ന് വാദം കേട്ട കോടതിക്ക് മുമ്പാകെ പരാതിയെ കുറിച്ചും അതിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ചും വേടന്റെ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
SUMMARY: Rape case: High Court postpones Vedan’s anticipatory bail plea to tomorrow