തിരുവനന്തപുരം: പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പി ടി പി നഗറില്‍ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് വാഴൂര്‍ സോമന്‍ എം.എല്‍.എയ്ക്ക് ഹൃദയാഘാതമുണ്ടായത്.
തുടര്‍ന്ന് റവന്യൂ മന്ത്രിയുടെ വാഹനത്തില്‍ അദ്ദേഹത്തെ ഉടന്‍ തന്നെ ശാസ്തമംഗലത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എഐടിയുസിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായ വാഴൂര്‍ സോമന്‍ താഴെത്തട്ടിലുള്ള തൊഴിലാളികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ നേതാവായിരുന്നു. സിപിഐയുടെ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു. മരണവിവരം അറിഞ്ഞ് മന്ത്രിമാര്‍ ഉള്‍പ്പടെ ആശുപത്രിയിലെത്തിയിട്ടുണ്ട്.
SUMMARY: Vazhur Soman MLA passes away