ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ “ആപ്പിൾ ഹെബ്ബാൾ” എന്ന പേരില്‍ സെപ്റ്റംബർ 2-ന് ഉച്ചയ്ക്ക് 1 മണിക്ക് ഉപഭോക്താക്കള്‍ക്കായി തുറക്കും. ഇന്ത്യയിലെ സിലിക്കൺ വാലിയിൽ ഐഫോൺ നിർമ്മാതാക്കളുടെ ആദ്യത്തെ റീട്ടെയ്ല്‍ സ്റ്റോറും രാജ്യത്ത് തുറക്കപ്പെടുന്ന മൂന്നാമത്തെ സ്റ്റോറുമാണ്. ദേശീയ പക്ഷിയായ മയിലിനോടുള്ള ആദരസൂചകമായി മനോഹരമായ മയിൽപ്പീലി ചിത്രമുള്ള സ്റ്റോറിൻ്റെ ബാരിക്കേഡ് ഇന്ന് രാവിലെ ഫീനിക്സ് മാൾ ഓഫ് ഏഷ്യയിൽ ആപ്പിൾ പുറത്തിറക്കി.
🚨 Breaking: Apple lands at the Gateway to South India – Bengaluru!
📍 Phoenix Mall of Asia, Hebbal
📅 Sep 2🦚 Peacock-inspired design celebrating India’s pride
✅ 8,000 sq ft of pure Apple experience
✅ First Floor | Units F39–F43https://t.co/APRTMytww0#NorthBengaluru pic.twitter.com/KY99WDDAzQ— Devanahalli Rising-North Bengaluru (@DevanahalliBLR) August 21, 2025
2023-ൽ മുംബൈയിലെ ബി കെ സിയിലും ഡൽഹിയിലെ സാകേതിലും ആപ്പിൾ സ്റ്റോറുകള്‍ വിജയകരമായി ആരംഭിച്ചതിന് പിന്നാലെയാണ് മൂന്നാമത് ഒരു സ്റ്റോറുകൂടി ആപ്പിള്‍ ആരംഭിക്കാൻ പോകുന്നത്.
ആപ്പിൾ ഹെബ്ബാളിൽ ഉപഭോക്താക്കള്‍ക്ക് ഉൽപ്പന്നങ്ങളുടെ വൻ കളക്ഷന്‍ ലഭ്യമാകും. ഉത്പ്പന്നങ്ങള്‍ വാങ്ങാൻ വരുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാൻ സ്പെഷ്യലിസ്റ്റുകൾ, ക്രിയേറ്റീവുകൾ, മറ്റ് ബന്ധപ്പെട്ടവര്‍ എന്നിവരില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം ലഭിക്കും. വിദഗ്ധ സഹായവും ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ ഉറപ്പാക്കും.
ആപ്പിൾ ഇൻ്റലിജൻസ് മുതൽ മാകിൻ്റെ ഉൽപ്പാദനക്ഷമത വരെയുള്ള വിഷയങ്ങൾ ഉൾക്കൊള്ളുന്ന ‘ടുഡേ അറ്റ് ആപ്പിൾ’ എന്ന എജ്യുക്കേഷൻ സെഷനുകളും ഇവിടെയുണ്ടാകുന്നതായിരിക്കും. കൂടാതെ, ഉപഭോക്താക്കൾക്ക് എക്സ്ക്ലൂസീവ് ആപ്പിൾ ഹെബ്ബാൾ വാൾപേപ്പറുകളും ബെംഗളൂരുവിൻ്റെ സംഗീതത്തെയും സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്ന പ്രത്യേകമായി തെരഞ്ഞെടുത്ത് ചിട്ടപ്പെടുത്തിയതുമായ ഒരു പ്ലേലിസ്റ്റ് ആപ്പിൾ മ്യൂസിക് സേവനത്തിലൂടെ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഈ പ്ലേലിസ്റ്റ് സ്റ്റോര്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ്.
SUMMARY: Apple’s first Bengaluru retail store to open on September 2