ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവായ ബി എൽ സന്തോഷിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കർമസമിതി നേതാവും ഹിന്ദു ജാഗരൺ വേദികെ പ്രസിഡന്റുമായ മഹേഷ് ഷെട്ടി തിമറോഡിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ദക്ഷിണ കന്നഡ ജില്ലയിൽ ബെൽത്തങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ തിമറോഡിയെ ഉഡുപ്പി ജില്ല പോലീസാണ് അറസ്റ്റ് ചെയ്തത്.
ബിഎൽ സന്തോഷിനെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ച് ബിജെപി ഉഡുപ്പി റൂറൽ മണ്ഡലം പ്രസിഡന്റ് രാജീവ് കുലാൽ ആണ് പരാതി നൽകിയത്. ഓഗസ്റ്റ് 16 ന് ബ്രഹ്മാവർ പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 196 (1), 352, 353 (2) എന്നിവ പ്രകാരം രജിസ്റ്റര്‍ ചെയ്ത് കേസിലാണ് നടപടി. ബി എൽ സന്തോഷിനെതിരെ മഹേഷ് ഷെട്ടി അസഭ്യം പറയുകയും വ്യത്യസ്ത സമുദായങ്ങൾക്കും മതങ്ങൾക്കും ഇടയിൽ ശത്രുത വളർത്തുകയും ചെയ്തുവെന്ന് കുലാൽ ആരോപിച്ചു. മഹേഷ് ഷെട്ടി ഒരു ഹിന്ദു മത നേതാവിനെ അപമാനിച്ചുവെന്നും ഇത് സംഘർഷത്തിലേക്ക് നയിക്കുന്നരീതിയിലായിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു.
വ്യാഴാഴ്ച വസതിയിൽ വെച്ചാണ് പോലീസ് മഹേഷ് ഷെട്ടി തിമറോഡിയെ അറസ്റ്റ്. കസ്റ്റഡിയിലെടുക്കുന്നതറിഞ്ഞ് മഹേഷ് ഷെട്ടിയുടെ അനുയായികൾ തടിച്ചുകൂടി. ബിജെപിക്കും സംസ്ഥാന സർക്കാരിനുമെതിരെ ഇവർ മുദ്രാവാക്യം വിളിച്ചു. മറ്റൊരു ആക്ടിവിസ്റ്റായ ഗിരീഷ് മട്ടനനവറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ സംസ്ഥാന സർക്കാരും ബിജെപിയും ആയിരിക്കും ഉത്തരവാദിയെന്ന് മഹേഷ് പറഞ്ഞു. സൗജന്യയെ കൊലപ്പെടുത്തിയവർക്കെതിരായ പോരാട്ടം താൻ അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: Karma Samiti leader Mahesh Shetty Timarodi arrested for making defamatory remarks against BJP leader