ബെംഗളൂരു: ചാമരാജ്‌നഗറിൽ സ്കൂട്ടർ കാറും ലോറിയുമായി കൂട്ടിയിടിച്ച് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാർഥികൾ മരിച്ചു. മറ്റെരു വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു. ഗാലിപുര ഗ്രാമത്തെ മെഹ്റാൻ (13), അദ്നാൻ പാഷ (ഒൻപത്), ചാമരാജനഗറിലെ കെപി മൊഹല്ലയിലെ റയാൻ (എട്ട്) എന്നിവരാണ് മരിച്ചത്. സ്കൂട്ടറിൽ ഉണ്ടായിരുന്ന ഫൈസൽ (11) ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രിയാണ് അപകടം.ഗാലിപുരയ്ക്ക് സമീപം കരിവരദരാജ കുന്നുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയിൽ, റിങ് റോഡിൽ ഇവർ സഞ്ചരിച്ച സ്കൂട്ടർ എതിരേവന്ന ലോറിയും കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. സോളാപൂർ സ്വദേശികളായ കാര്‍ യാത്രക്കാര്‍ക്കും നിസ്സാര പരുക്കേറ്റു. സംഭവത്തില്‍ കാറിന്റെയും ലോറിയുടെയും ഡ്രൈവർമാർക്കെതിരേ ചാമരാജനഗർ ട്രാഫിക് പോലീസ് കേസെടുത്തു.
SUMMARY: Scooter collides with oncoming car and lorry; three school students die