തിരുവനന്തപുരം: റെക്കോർഡുകള്‍ തകർത്ത് സംസ്ഥാനത്തെ സ്വർണവില. കഴിഞ്ഞ ദിവസം രണ്ട് തവണയാണ് സ്വർണവിലയില്‍ മാറ്റം ഉണ്ടായത്. വൈകുന്നേരം ഒരു പവന് 85720 രൂപയായിരുന്ന സ്ഥാനത്ത് ഇന്ന്, ഒറ്റയടിക്ക് 1,040 രൂപയാണ് കൂടിയത്. ഇതോടെ കേരളത്തില്‍ ഒരു പവൻ സ്വർണവില 86,760 രൂപയായി.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 115 രൂപ വര്‍ധിച്ച് 8,925 രൂപയായി ഉയര്‍ന്നു. വെള്ളിവിലയിലും വന്‍ കുതിപ്പാണ് ഓരോ ദിവസവും രേഖപ്പെടുത്തുന്നത്. ഇന്ന് മാത്രം മൂന്നു രൂപ വര്‍ധിച്ച് 153 രൂപയായി.
SUMMARY: Gold rate is increased