കൊച്ചി: കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ എറണാകുളം ജില്ലാ കണ്‍വീനർ പി.വി. ജെയിനെ (48) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയോടെയാണ് ഓഫീസില്‍ ജെയിനിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യ പിന്നില്ലെന്നാണ് പോലീസ് അറിയിക്കുന്നത്.
എറണാകുളം നോര്‍ത്തിലെ സെൻട്രല്‍ പോലീസ് സ്റ്റേഷന് അടുത്തുള്ള ഓഫീസിലാണ് ജെയിനിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ്‍ സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
SUMMARY: Congress Digital Media Cell Ernakulam District Convener PV Jain found dead in office