കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടർക്ക് വെട്ടേറ്റു. ഡോ. വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. താമരശ്ശേരി സ്വദേശി സനൂപാണ് വെട്ടിയത്. അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒമ്പതു വയസുകാരിയുടെ പിതാവാണ് സനൂപ്. കുടുംബത്തിന് നീതി ലഭിച്ചില്ല എന്ന് ആരോപിച്ചായിരുന്നു ആക്രമണം.
താമരശ്ശേരി താലൂക്കാശുപത്രിയിലെ സൂപ്രണ്ടിന്റെ ഓഫീസില്‍ വെച്ചാണ് വെട്ടിയത്. ഇയാളെ പോലീസ് പിടികൂടി. വെട്ടാനുപയോഗിച്ച വാളും പോലീസ് പിടിച്ചെടുത്തു.
SUMMARY: Doctor attacked at Thamarassery Government Hospital