കറാച്ചി: അഫ്‌ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ സൈനികരുടെ വാഹനവ്യൂഹത്തിനു നേരെ തീവ്രവാദികൾ നടത്തിയ കുഴിബോംബ് ആക്രമണത്തിൽ 11പേർ കൊല്ലപ്പെട്ടു. ഇതിൽ ഒമ്പത് പേർ അർദ്ധസൈനികരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാൻ ഏറ്റെടുത്തു.
പാകിസ്ഥാനിലെ കുറമിൽ വടക്കുപടിഞ്ഞാറൻ ജില്ലകളിൽ പാക്കിസ്ഥാൻ സൈനിക വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് റോഡരികിൾ ബോബുകൾ പതിപ്പിച്ചിരുന്നു. പിന്നാലെ ഭീകരവാദ സംഘം സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് പാക്കിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം തെഹ്‌രിക് ഇ താലിബാന്റെ ശക്തിേന്ദ്രമായ പക്തൂണ്‍ക്വ പ്രദേശത്ത് ഉണ്ടായ സ്ഫോടനത്തിൽ 30 പേർ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാൻ വ്യോമസേനയാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക വാസികൾ പറയുന്നത്. എന്നാൽ തെഹ്‌രിക് ഇ താലിബാൻ കുഴിച്ചിട്ട ബോംബ് നിർമ്മാണ സാമഗ്രികൾ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് പോലീസ് പറയുന്നു. തീവ്രവാദികൾ സിവിലിയന്മാരെ മനുഷ്യകവചമായി ഉപയോഗിച്ചുവെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി സുരക്ഷാസേനയ്ക്ക് നേരെ നിരന്തരം ആക്രമണങ്ങൾ നടക്കുന്നുണ്ട്. ഇതിലൂടെ പാകിസ്ഥാനിലെ ഭരണം അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് തെഹ്‌രിക് ഇ താലിബാൻ നടത്തുന്നതെന്നും ആക്രമണം ആസൂത്രണം ചെയ്യുന്നതിനായി അയൽ രാജ്യമായ അഫ്‌ഗാനിസ്ഥാനെ ഉപയോഗിക്കുകയാണെന്നും പാകിസ്ഥാൻ സേന ആരോപിക്കുന്നു.
SUMMARY: Terrorist attack on Pakistani military convoy near Afghan border; 11 killed