Monday, November 24, 2025
26.1 C
Bengaluru

ഗംഗാവതിയിൽ മുൻ ജില്ലാ യുവമോർച്ച പ്രസിഡന്റ് വെട്ടേറ്റു മരിച്ചു, പ്രതി ഒളിവിൽ

ബെംഗളൂരു: കൊപ്പൽ ജില്ലയിലെ ഗംഗാവതിയില്‍ യുവമോര്‍ച്ച നേതാവിനെ അക്രമിസംഘം വെട്ടിക്കൊന്നു. ഗംഗാവതി ടൗൺ യുവമോർച്ച പ്രസിഡന്റ് വെങ്കിടേശ കുറുബറയാണ് (31)കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. അക്രമത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.

കൊപ്പൽ റോഡിലെ ലീലാവതി ആശുപത്രിക്ക് മുന്നിൽ പുലർച്ചെ രണ്ട് മണിയോടെയാണ് വെങ്കിടേശന്‍ കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം അത്താഴവിരുന്നിൽ പങ്കെടുത്ത ശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു വെങ്കിടേശ. കാറിലെത്തിയ അക്രമിസംഘം അദ്ദേഹത്തിന്റെ ബൈക്ക് പിന്തുടർന്ന് പിന്നിൽ നിന്ന് ഇടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് അഞ്ചോളം പേരടങ്ങുന്ന സംഘം വെങ്കിടേശനെ ആയുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്തിയതായി കൊലപാതകം കണ്ട വെങ്കിടേശയുടെ സുഹൃത്തുക്കൾ പോലീസിനോട് പറഞ്ഞു.

കൊലപാതകവുമായി ബന്ധപ്പെട്ട് രവി എന്നയാളുടെ പങ്ക് സംശയിക്കുന്നതായി വെങ്കിടേശന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരോപിച്ചു. കഴിഞ്ഞ എട്ട് വർഷമായി ഇരുവരും ശത്രുതയിലായിരുന്നുവെന്നും ഗംഗാവതി പട്ടണത്തിലെ സ്വാധീനം ഉറപ്പിക്കുന്നതിനെച്ചൊല്ലി പലപ്പോഴും ഇരുവരും ഏറ്റുമുട്ടിയിരുന്നുവെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.

സംഭവത്തിന് ശേഷം രവിയും കൂട്ടാളികളും ഒളിവിലാണ്. ഗംഗാവതി പട്ടണത്തിലെ എച്ച്ആർഎസ് കോളനിയിൽ നിന്ന് കൊലയാളികൾ ഉപയോഗിച്ച കാർ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
SUMMARY: Former District Yuva Morcha President hacked to death in Gangavathi, accused absconding

 

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യയുടെ 53 -ാമത് ചീഫ് ജസ്റ്റിസായി സൂര്യ കാന്ത് സത്യപ്രതിജ്ഞ...

ബോളിവുഡ് ഇതിഹാസ നടൻ ധർമേന്ദ്ര അന്തരിച്ചു

മുംബൈ: ബോളിവുഡിന്റെ ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. മുംബൈയിലായിരുന്നു...

തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ വൻ അപകടം; 6 പേര്‍ മരിച്ചു

തെങ്കാശി: തെങ്കാശിയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു....

മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍; തടഞ്ഞ് റെയില്‍വേ പോലിസ്

കൊച്ചി: രാജ്യത്തെ കുപ്രസിദ്ധ മോഷ്ടാവായ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയില്‍വേ...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്: ഇന്നത്തെ നിരക്ക് അറിയാം

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില വീണ്ടും 92,000ല്‍ താഴെ. ഇന്ന് ഒറ്റയടിക്ക് 520...

Topics

ബൈക്കപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....

ബെംഗളൂരുവിൽ വാഹനാപകടം; മലയാളി യുവതി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിനി മരിച്ചു. കൂടാളി കൊളോളം കാരക്കണ്ടി...

ഗതാഗതനിയമലംഘന കേസുകളിൽ പിഴ കുടിശ്ശികയ്ക്ക് ഇളവ്

ബെംഗളൂരു : ഗതാഗത നിയമലംഘന കേസുകളിൽ കുടിശ്ശികയുള്ള പിഴ അടയ്ക്കുന്നവർക്ക് 50...

ബെംഗളൂരുവിൽ രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻതട്ടി മരിച്ചു

ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എറണാകുളം ഇന്റർസിറ്റി 25ന് തിരുപട്ടൂർ വഴി തിരിച്ചുവിടും

ബെംഗളുരു: കർമലാരാം-ബെലന്തൂർ ഇരട്ടപാതയില്‍ പരിശോധന നടക്കുന്നതിനാല്‍ ഈ മാസം 25ന് എസ്എംവിടി...

ശാസ്ത്രനാടകോത്സവം: വടകര മേമുണ്ട ഹയർസെക്കൻഡറി സ്കൂളിന്റെ ‘മുട്ട’ മികച്ച നാടകം

ബെംഗളൂരു: ബെംഗളൂരുവില്‍ നടന്ന ദക്ഷിണേന്ത്യൻ സ്കൂൾ ശാസ്ത്ര നാടകോത്സവത്തിൽ വടകര മേമുണ്ട...

ബെംഗളൂരുവിലെ 7.11 കോടിയുടെ എടിഎം കൊള്ള; മലയാളി അടക്കം രണ്ടുപേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ എടിഎമ്മിൽ നിറയ്ക്കുന്നതിനുള്ള പണവുമായിപോയ വാഹനം തടഞ്ഞുനിർത്തി 7.11 കോടി...

ലാൽബാഗിൽ ഫോട്ടോ വിഡിയോ ഷൂട്ടുകൾക്കും സ്വകാര്യ ചടങ്ങുകൾക്കും നിരോധനം

ബെംഗളൂരു: ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനില്‍ ഫോട്ടോ വിഡിയോ ഷൂട്ടുകൾക്കും സ്വകാര്യ ചടങ്ങുകൾക്കും...

Related News

Popular Categories

You cannot copy content of this page