ബെംഗളൂരു: കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. വിന്റർ ഷെഡ്യൂള്‍ പ്രകാരം ഈമാസം 26 മുതൽ ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസുമാണ് ഈ റൂട്ടിൽ പ്രതിദിന സർവീസ് നടത്തുന്നത്. ഇൻഡിഗോയ്ക്ക് എല്ലാ ദിവസവും 2 സർവീസ് വീതവും എയർ ഇന്ത്യ എക്സ്പ്രസ് ഒരു സർവീസുമാണ് ഉണ്ടായിരിക്കുക.
രാവിലെ 6.10ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ഇൻഡിഗോ വിമാനം 7.30ന് കണ്ണൂരിൽ എത്തും. തിരിച്ച് രാവിലെ 8ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 9ന് ബെംഗളൂരുവിൽ എത്തിച്ചേരും.രണ്ടാമത്തെ ഇൻഡിഗോ സർവീസ് ഉച്ചയ്ക്ക് 12.50ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 2.15ന് ബെംഗളൂരുവിൽ എത്തും. തിരിച്ച് രാത്രി 7ന് പുറപ്പെട്ട് 8.20ന് കണ്ണൂരിൽ എത്തും.
രാത്രി 10.35ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 11.45ന് ബെംഗളൂരുവിൽ എത്തി തിരിച്ച് രാത്രി 8.55ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 10ന് കണ്ണൂരിൽ എത്തുന്ന തരത്തിലാണ് എയർഇന്ത്യ എക്സ്പ്രസിന്റെ സമയ ക്രമം.
SUMMARY: Winter schedule; 3 daily flights between Kannur and Bengaluru