ബെംഗളൂരു: മൈസൂരു നഗര മധ്യത്തില്‍ പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ ആറു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ദസറ എക്‌സിബിഷന്‍ ഗ്രൗണ്ടിന് സമീപമുള്ള തിരക്കേറിയ ദൊഡ്ഡക്കെരെ മൈതാന്‍ പ്രധാന റോഡിലാണ് ചൊവ്വാഴ്ച രാവിലെ 11.45 ഓടെ നാടിനെ നടുക്കിയ കൊല ന
ടന്നത്. അശ്വത്കട്ടെയ്ക്കടുത്തുള്ള ക്യാതമാരനഹള്ളിയില്‍ താമസിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവറായ ഗില്‍ക്കി വെങ്കിടേഷാണ് (38) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ മൈസൂരു നായിഡു നഗറിലെ കീര്‍ത്തി കുമാര്‍ (28), ഗായത്രിപുരത്തെ ഹല്ലപ്പ (24), വീരങ്ങരെ സ്വദേശി നന്ദന്‍ (27) സിദ്ധാര്‍ത്ഥ ലേഔട്ടില്‍ നിരുപ് (28), നസര്‍ബാദിലെ ഭരത് (22), മാണ്ഡ്യ ജില്ലയിലെ മൈലാപുരയില്‍ നിന്നുള്ള ധ്രുവകുമാര്‍ (24) എന്നിവരാണ് അറസ്ററിലായത്.
ഈ വര്‍ഷം മെയ് മാസത്തില്‍ വരുണയ്ക്കടുത്തുള്ള ടി നര്‍സിപൂര റോഡിലെ ഹോട്ടലിന് മുന്നില്‍ വെച്ച് കൊല്ലപ്പെട്ട ഗുണ്ടാനേതാവ്് കാര്‍ത്തിക്കിന്റെ അടുത്ത കൂട്ടാളിയായിരുന്നു വെങ്കിടേഷ്. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും പിന്നീട് പിണങ്ങിയിരുന്നു. കാര്‍ത്തിക്കിന്റെ കൊലയ്ക്ക് പിന്നില്‍ വെങ്കിടേഷാണെന്നായിരുന്നു അഭ്യൂഹം. ഇതിന്റെ പ്രതികാരമായിരിക്കാം വെങ്കിടേഷിന്റെ കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം.
SUMMARY: Six arrested in broad daylight murder of youth