കൊച്ചി: മുതിർന്ന ആർഎസ്‌എസ് നേതാവ് പി.ഇ.ബി മേനോന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. ആർഎസ്‌എസ്സിന്റെ മുന്‍ പ്രാന്ത സംഘചാലകായിരുന്ന ഇദ്ദേഹം ആലുവയിലെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്‍റായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് കുറച്ചുനാളായി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു മരണം. ഭൗതിക ശരീരം വൈകിട്ട് 5 ന് ആലുവയിലെ വസതിയിലെത്തിക്കും.
നാളെ രാവിലെ 10 മുതല്‍ ഒരു മണി വരെ ആലുവ ടൗണ്‍ ഹാളില്‍ പൊതുദർശനം. അന്ത്യകർമ്മങ്ങള്‍ക്ക് ശേഷം ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആലുവ യു സി കോളജിന് സമീപമുള്ള ടി.എൻ. എസ്. ശ്മശാനത്തില്‍ സംസ്‌കാരം. വിജയലക്ഷ്മിയാണ് ഭാര്യ. വിഷ്ണുപ്രസാദ് മകനും വിഷ്ണുപ്രിയ മകളുമാണ്. മരുമക്കള്‍: അനുപമ, രാജേഷ് . ചെറുമക്കള്‍: നിരഞ്ജന, ഗോവിന്ദ്, ഗായത്രി.
SUMMARY: RSS leader P.E.B. Menon passes away