തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 1,360 രൂപ കുറഞ്ഞ് 89,680 രൂപയും ഗ്രാമിന് 170 രൂപ കുറഞ്ഞ് 11,210 രൂപയുമായി. കഴിഞ്ഞ എട്ട് ദിവസങ്ങൾക്കുശേഷമാണ് സ്വർണവിലയിൽ ഇടിവ് സംഭവിച്ചത്. അടുത്തിടെയായി മുൻപെങ്ങും ഉണ്ടാകാത്ത രീതിയിലുളള വർദ്ധനവാണ് സ്വർണത്തിൽ സംഭവിച്ചത്. ഈ മാസത്തെ എറ്റവും ഉയർന്ന് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഒക്‌ടോബർ ഒമ്പതിനായിരുന്നു. അന്ന് പവന് 91,040 രൂപയും ഗ്രാമിന് 11,380 രൂപയുമായിരുന്നു.
. രാജ്യാന്തര സാഹചര്യങ്ങളാണ് ഈ വിലക്കുറവിന് കാരണം. ഇസ്രയേലും ഹമാസും തമ്മിൽ ഗാസവിഷയത്തില്‍ ധാരണയിലെത്തിയത് പശ്ചിമേഷ്യയിലെ സംഘർഷം കുറയുന്നതിലേക്ക് നയിച്ചു. മറ്റ് നിക്ഷേപങ്ങൾ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലാണ് സ്വർണ്ണത്തിൽ നിക്ഷേപം കൂടുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ വില കുത്തനെ ഇടിഞ്ഞിരുന്നു. ഇതാണ് കേരളത്തിലെ വിപണിയേയും ബാധിച്ചത്. അന്താരാഷ്ട്രവില ട്രായ് ഔണ്‍സിന് 100 ഡോളറോളം ഇടിഞ്ഞ് 3,957.3 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ വില ട്രായ് ഔണ്‍സിന് 4058-4060 ഡോളര്‍ വരെ ആയിരുന്നു.
SUMMARY: Gold prices plunge; Pawan drops by Rs 1360