പത്തനംതിട്ട: ശബരിമലയിലെ കണക്കെടുപ്പിനായി ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി. ശങ്കരന്‍ പമ്പയിലെത്തി. രാവിലെ മലകയറി 11 മണിയോടെ സന്നിധാനത്തെ സ്‌ട്രോംഗ് റൂമില്‍ പരിശോധന നടത്തും. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി എത്തിച്ച ദ്വാരപാലക പാളികള്‍ നാളെ പരിശോധിക്കും
തിങ്കളാഴ്ച ആറന്മുളയിലെത്തി ശബരിമലയിലെ പ്രധാന സ്‌ട്രോംഗ് റൂം പരിശോധിക്കും.അതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഇന്നും പ്രതിഷേധം തുടരും. ദേവസ്വം മന്ത്രി വിഎന്‍ വാസവന്റെ വീട്ടിലേക്ക് ബിജെപി മാര്‍ച്ച് നടത്തും.
ദ്വാരപാലക സ്വര്‍ണപാളിയില്‍ രജിസ്ട്രിയില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കാന്‍ ഹൈക്കോടതി തന്നെ നിര്‍ദേശിച്ചത്. 18 സ്‌ട്രോങ് റൂമുകളാണ് ശബരിമലയില്‍ ഉള്ളത്. ഇത് മുഴുവന്‍ തുറന്ന് പരിശോധിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
SUMMARY: Sabarimala gold theft, Justice KT Sankaran reaches Pampa